ശ്രദ്ധ നേടി സ്റ്റാറിലെ പുത്തൻ ഗാനം!!

0
566

പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡോമീൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റാർ. ജോജു ജോർജ് ആണ് ചിത്രത്തിലെ നായക വേഷത്തിൽ അഭിനയിക്കുന്നത്.ഷീലു എബ്രഹാം ആണ് നായികയായി എത്തുന്നത്. പ്രിത്വിരാജ് സുകുമാരൻ ചിത്രത്തിലൊരു അഥിതി വേഷത്തിലെത്തുന്നു.

അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന.ഗായത്രി അശോക്, സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണൻ്റേതാണ് വരികൾ.ചിത്രത്തിലെ ഒരു നല്ല ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിത്യാ മാമനാണ് ഗാനം ആലപിച്ചിരിക്കുന്നത്.