ആൾക്കൂട്ടത്തിൽ നിന്നും ദൂരെ!! ശ്രദ്ധേയമായി സംയുക്തയുടെ പുത്തൻ ഫോട്ടോകൾ

0
6211

ആരാധകരുടെ ഇഷ്ട നായികയാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന സിനിമയിലൂടെയാണ് സംയുക്ത ചലച്ചിത്ര ലോകത്തിൽ ശ്രദ്ധേയയാകുന്നത്. പോപ്പ് കോണ് എന്ന സിനിമയിലൂടെയാണ് സംയുക്തയുടെ അരങ്ങേറ്റം. ആ ചിത്രത്തിൽ ചെറിയ വേഷത്തിലായിരുന്നെങ്കിലും ലില്ലി എന്ന ചിത്രവും തീവണ്ടിയും ശ്രദ്ധിക്കപ്പെട്ടത്തോടെ താരത്തിനു കൂടുതൽ അവസരങ്ങൾ കൈവന്നു

കന്നഡ സിനിമയിലും സംയുക്ത വേഷമിടാൻ പോകുകയാണ്. ഗാളിപ്പാട്ട എന്നാണ് ചിത്രത്തിന്റെ പേര്. വെള്ളം എന്ന ജയസൂര്യ ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. എറിഡ എന്ന ചിത്രത്തിലും സംയുക്ത എത്തുന്നുണ്ട്. വി കെ പ്രകാശ് ആണ് ചിത്രം ഒരുക്കുന്നത്. മോഡലിങ് രംഗത്തും സജീവമാണ് താരം.

തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സംയുക്ത ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ബോൾഡ് ആയ ഫോട്ടോഷൂട്ട്കളിലും താരം എത്താറുണ്ട്. ഇപ്പോൾ സംയുക്ത ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ഫോട്ടോകൾ ശ്രദ്ധേയമാകുകയാണ്.”ആൾക്കൂട്ടത്തിൽ നിന്നും ദൂരെ ” എന്ന ക്യാപ്‌ഷനോടെ ഒരു റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കു വച്ചത്.