അമ്മയറിയാതെ സീരിയൽ താരം ശ്രീതുവിന്റ പുത്തൻ ഫോട്ടോകൾ ശ്രദ്ധേയം

0
3318

തമിഴിൽ നിന്നും മലയാളത്തിൽ എത്തിയ സുന്ദരിയാണ് ശ്രീതു കൃഷ്ണൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന സീരിയലിലെ അലീന പീറ്റർ എന്ന കഥാപാത്രമായി ആണ് ശ്രീത എത്തുന്നത്. കേരളത്തിൽ വേരുകൾ ഉണ്ടെങ്കിലും ശ്രീതു വളർന്നത് തമിഴ്നാട്ടിലാണ്. വിജയ് ടി വി യിൽ സംപ്രേക്ഷണം ചെയ്ത ഏഴാം വകുപ്പ് സീ പിരിവ്വ് എന്ന സീരിയലിൽ ഒരു സ്കൂൾ വിദ്യാർഥിനി ആയി അഭിനയിച്ചാണ് താരം ആദ്യം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

എറണാകുളത്താണ് ശ്രീതു ജനിച്ചതെങ്കിലും പഠിച്ചതും വളർന്നതും ചെന്നൈയിലാണ്.നിരവധി റിയാലിറ്റി ഷോകളുടെ ഭാഗമായിരുന്നു ശ്രീതു. ചില പ്രോഗ്രാമുകൾ ആങ്കർ ചെയ്തിരുന്നു താരം.അമ്മയറിയാതെ ശ്രീതുവിന്റെ മലയാളം മിനിസ്‌ക്രീനിലെ ആദ്യ സീരിയലാണ്.സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്

വിക്രം നായകനായ പത്തു എൻട്രതുക്കുളേ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.ശ്രീനിതാ കൃഷ്ണൻ എന്നാണ് ശ്രീതുവിന്റെ യഥാർഥ പേര്. വളരെ ചുരുക്കം നാളുകൾ കൊണ്ട് അമ്മയറിയാതെ എന്ന സീരിയൽ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമാണ് ശ്രീതു. തന്റെ ഫോട്ടോഷൂട്ടുകൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വയ്ക്കാറുണ്ട്. ശ്രീതുവിന്റെ പുത്തൻ ഫോട്ടോകൾ ശ്രദ്ധേയമാണ്.