ഇങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു സംവിധായകനും തിരക്കഥാകൃത്തും ഇടി കൂടി കാണിച്ചു തന്നു, ഭാസിഅടുത്തിടെ പുറത്ത് വന്ന ചിത്രങ്ങളിൽ കപ്പേളയോളം ചർച്ച സൃഷ്ടിച്ച ഒരു സിനിമയുണ്ടാകില്ല. കോവിഡ് പ്രതിസന്ധി കാരണം തീയേറ്ററുകൾ അടച്ചിട്ടതോടെ കപ്പേളയുടെ തിയേറ്റർ പ്രദർശനം ഒരു ആഴ്ചയിൽ താഴെ മാത്രമാണ് നീണ്ടത്. പക്ഷെ ഓൺലൈൻ സ്ട്രീമിംഗ് ഭീമൻ നെറ്ഫ്ലിക്സ് ചിത്രം ഓൺലൈനിൽ പ്രദർശനത്തിന് എത്തിച്ചതോടെ കൂടുതൽ പേരിലേക്ക് സിനിമയെത്തി. നിരൂപക പ്രശംസയും വലിയ തോതിൽ ചിത്രത്തിന് ലഭിച്ചു. അനുരാഗ് കശ്യപിനെ പോലെയുള്ള വലിയ സംവിധായകർ ചിത്രത്തിനെ വാനോളം പുകഴ്ത്തി.

ചിത്രത്തിന്റെ കാസ്റ്റിംഗിനും മികച്ച കൈയടി നേടാൻ കഴിഞ്ഞു. ദേശീയ അവാർഡ് ജേതാവ് മുഹമ്മദ് മുസ്തഫയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങളും പ്രശംസ നേടിയിരുന്നു. റിയലിസ്റ്റിക് ആയ ആക്ഷൻ രംഗങ്ങൾ സിനിമയുടെ അന്ത്യ രംഗങ്ങളെ മികച്ചതാക്കിയിരുന്നു. ആ സീനുകൾ ഷൂട്ട്‌ ചെയ്തതിനെ കുറിച്ചുള്ള രസകരമായ ഒരു സംഭവം ശ്രീനാഥ് ഭാസി ആർ ജെ നിൽജക്ക്‌ നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. ഭാസി മച്ചാൻ പറയുന്ന വാക്കുകൾ ഇങ്ങനെ.

ആക്ഷൻ സീനുകൾ ഷൂട്ട്‌ ചെയ്യാൻ ഞങ്ങൾ ആ റൂമിൽ നിൽക്കുകയായിരുന്നു. ഫൈറ്റ് മാസ്റ്റേഴ്സ് കാര്യങ്ങൾ എക്സ്‌പ്ലൈൻ ചെയുണ്ടായിരുന്നു. മുസ്തഫയും തിരക്കഥാകൃത്തും അടുത്തുണ്ട്. അവർ പറഞ്ഞു ” ഞങ്ങൾ ഈ ആക്ഷൻ സീൻ എടുക്കാൻ ഉദ്ദേശിക്കുന്നത് എങ്ങനെയെന്നു വച്ചാൽ “, എന്നും പറഞ്ഞു അത് ഞങ്ങൾക്ക് കാണിച്ചു മനസിലാക്കി തരാനായി സംവിധായകനും തിരക്കഥാകൃത്തും കൂടെ തല്ലു തുടങ്ങി. അവർ ശെരിക്ക് അത് എങ്ങനെയാണു എടുക്കേണ്ടത് എന്ന് ഞങ്ങൾക്ക് കാണിച്ചുതന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ പറയേണ്ടി വന്നു, “മതി ഞങ്ങൾ ചെയ്തോളാം എന്ന് . ഇങ്ങനെ ഒക്കെ വരെ മുസ്തഫ എക്സ്‌പ്ലൈൻ ചെയ്തു തന്നു.. ഭാസി പറയുന്നു

Comments are closed.