അന്വേഷണം ആദ്യ റിപ്പോർട്ട്‌ പുറത്ത് !! അതിഗംഭീര ത്രില്ലറെന്നു ശ്രീധർ പിള്ള

0
1157

കന്നി ചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിച്ച ഒരു സംവിധായകനാണ് പ്രശോഭ് വിജയൻ. ലില്ലി എന്ന ചിത്രം പുതുമുഖ താരങ്ങൾ നിറഞ്ഞ ഒന്നായിരുന്നു എങ്കിലും പ്രേക്ഷക ശ്രദ്ധ നേടി. പ്രശോഭ് ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രത്തിന്റ റീലിസിനു തയാറെടുക്കുകയാണ്.നാളെ ആണ് ചിത്രം റീലീസ് ചെയ്യുന്നത്. അന്വേഷണം എന്ന് പേരിട്ട ചിത്രം ഒരു മെഡിക്കൽ ത്രില്ലറാണ്. E4 എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജയസൂര്യ ആണ് നായക വേഷത്തിൽ എത്തുന്നത്. ഒരു ആശുപത്രിയിൽ ഒരു ദിവസം നടക്കുന്ന കാര്യങ്ങളാണ് കഥയിൽ ഉള്ളത്.

ചിത്രത്തിന്റെ ആദ്യ റിപോർട്ടുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പ്രിവ്യു ഷോ അടുത്തിടെ നടക്കുകയുണ്ടായി. പ്രിവ്യു ഷോ കണ്ട പ്രശസ്ത ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ആണ് ആദ്യ റിവ്യൂ റിപോർട്ടുകൾ പുരത്ത് വിട്ടത്. ജയസൂര്യയുടെയും, ലിയോണ ലിഷോയിയുടെയും ശ്രുതി രാമചന്ദ്രന്റെയും മികച്ച പ്രകടനങ്ങൾ കൊണ്ട് സമ്പന്നമായ ഒരു നല്ല ത്രില്ലറാണെന്നാണ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിരിക്കുന്നത്. സംവിധായകൻ പ്രശോഭ് വിജയനെയും അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്.

ജയസൂര്യയ്ക്ക് പുറമെ വിജയ് ബാബു, നന്ദു, ശ്രുതി രാമചന്ദ്രൻ, ലിയോണ, ലെന, ലാൽ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു.സുജിത്ത് വാസുദേവ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുമ്പോൾ ജേക്‌സ് ബിജോയ്‍‍ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നു. ഫ്രാന്‍സിസ് തോമസിൻ്റേതാണ് തിരക്കഥ. രണ്‍ജീത് കമലയും സലില്‍ വിയും ചേര്‍ന്ന് അഡീഷണല്‍ സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ്.