ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തപ്പോൾ തകർന്നു പോയോ എന്ന് ചോദിച്ചവർക്ക് മറുപടി നൽകി സൗഭാഗ്യടിക് ടോക് വീഡിയോകളുടെ പ്രേക്ഷക പ്രശസ്തിയിലേക്ക് ഉയർന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. അമ്മയെ പോലെ തന്നെ സൗഭാഗ്യയും ഒരു നർത്തകിയാണ്. ഡബ്‌സ്‍മാഷ് ക്വീൻ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. ഇന്നലെ കേന്ദ്ര സര്ക്കാർ രാജ്യത്ത്, ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് നിരോധിച്ചിരുന്നു. ടിക് ടോക് നിരോധിച്ചെന്ന വാർത്ത വന്നപ്പോൾ തന്നെ പതിനഞ്ചു ലക്ഷം ഫോളോവേർസ് ഉള്ള തന്റെ ടിക് ടോക് അക്കൗണ്ട് സൗഭാഗ്യ വെങ്കിടേഷ് തന്റെ ടിക് ടോക് അകൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.

ടിക് ടോക് എന്ന മീഡിയത്തിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഒരാളായ സൗഭാഗ്യ ഇൻസ്റാഗ്രാമിലാണ് ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത കാര്യം പങ്കു വച്ചത്. ടിക് ടോക് നിരോധിച്ചത് കാരണം താൻ തകര്‍ന്നുപോകുമോയെന്ന് ചോദിച്ചവരുണ്ട്. ഇത് ടിക് ടോക് ആപ്പ് ആണ്, സൗഭാഗ്യ വെങ്കടേഷ് അല്ല. കലാകാരിക്ക് എന്തും മാധ്യമമാണ്, പ്ലാറ്റ്‌ഫോമാണ് എന്നും സൗഭാഗ്യ വെങ്കടേഷ് ഇന്‍സ്റ്റഗ്രാമില്‍ എഴുതി. ഇനിയും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ ആരാധകരുമായി സംവദിക്കും എന്നും സൗഭാഗ്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്ത തരത്തില്‍ ബ്ലോക്ക് ചെയ്തു. യുസി ബ്രൗസർ, ക്യാം സ്കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധിച്ചത്.

Comments are closed.