ചേച്ചിയെ വിവാഹം കഴിപ്പിച്ചു വിടണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം !!സൂരജ്

0
25

തന്റെ പരിമിതികളെ പ്രതിഭ കൊണ്ട് മറികടന്ന ഒരാളാണ് സൂരജ് തേലക്കാട്. ചെറുപ്പം മുതൽ മിമിക്രി രംഗത്ത് സജീവമായിരുന്ന സൂരജ് പിന്നീട് സ്റ്റേജ് ഷോകളിലും അതിനു ശേഷം സിനിമകളിലുമെത്തി. അടുത്തിടെ പുറത്തിറങ്ങിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലും സൂരജിന്റെ സാനിധ്യം ഉണ്ടായിരുന്നു. മിനി സ്ക്രീൻ രംഗത്തും പല പ്രോഗ്രാമുകളിലുടെയും സൂരജ് പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്.

തന്റെ സ്വപ്നങ്ങളിലെകുള്ള യാത്രയിലാണ് സൂരജിപ്പോൾ. കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ സ്വന്തമായി ഒരു വീടും കാറും എല്ലാം സൂരജ് സ്വന്തമാക്കിയിരുന്നു. ഇനി തന്റെ ഏറ്റവും വലിയ സ്വപ്നം തന്റെ ചേച്ചിയുടെ വിവാഹമെന്നാണ് സൂരജ് വനിതക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. സൂരജിനെ പോലെ ചേച്ചി സ്വാതിക്കും പൊക്കകുറവുണ്ട്. ഈ കാര്യത്തെ ഇരുവരും മനസ്സിൽ ഉൾക്കൊണ്ട്‌ കാര്യത്തെ കുറിച്ചും സൂരജ് പറയുകയുണ്ടായി.

ആദ്യം വാങ്ങിയത് കാർ ആണെന്നും 2018 ൽ സ്വന്തമായി ഒരു വീട് വച്ചുവെന്നും സൂരജ് പറയുന്നു. തന്റെയും ചേച്ചിയുടെയും പൊക്കത്തിന് അനുസരിച്ചാണ് വീടിന്റെ ഇന്റീരിയറും സ്വിച്ച് ബോർഡും ഒക്കെ എന്ന് സൂരജ് പറയുന്നു. “ഇനിയുള്ള ആഗ്രഹം ചേച്ചിയുടെ വിവാഹമാണ്. അവളെ സ്വീകരിക്കാന്‍ കഴിയുന്ന വലിയ മനസുള്ള ഒരാള്‍ തന്നെ വേണം. ഈ സുന്ദരിക്കുട്ടിയെ എനിക്ക് ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം. നടക്കും, നടക്കാതെ എവിടെ പോകാനാണ്.” സൂരജിന്റെ വാക്കുകൾ ഇങ്ങനെ. ഈ കലാകാരന് ഒരുപാട് മുന്നോട്ട് പോകാൻ പറ്റട്ടെ ആശംസകൾ.