അന്ന് ഗോദയിലിറങ്ങിയ പഞ്ചാബി ഹൗസിലെ സോണിയ ഇന്ന്മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒരു സിനിമയാണ് പഞ്ചാബി ഹൗസ്.1998 ലാണ് പഞ്ചാബി ഹൗസ് പുറത്തിറങ്ങുന്നത്. ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷവും പഞ്ചാബി ഹൗസ് മലയാളികളുടെ ടെലിവിഷൻ കാഴ്ചകളുടെ ഭാഗമാകാറുണ്ട്. അതിലെ ഓരോ കഥാപാത്രങ്ങളും അവരുടെ രീതിയും തമാശയും എല്ലാം പ്രേക്ഷകർക്ക് ഹൃദ്യസ്ഥമാണ്. റാഫി മെക്കാർട്ടിൻ ഒരുക്കിയ ചിത്രം ദിലീപിന്റെ അഭിനയ ജീവിതത്തിൽ ഒരു ബ്രേക്ക്‌ ത്രൂ ആയ സിനിമയാണ്.

പഞ്ചാബി ഹൗസിൽ ഉണ്ണിയും രമണനും എല്ലാം ആദ്യമായി എത്തുന്ന സീൻ ഓർമ്മയുണ്ടോ.പഞ്ചാബികളുടെ ഗുസ്തി മത്സരം നടക്കുന്ന വേദിയിലെ ഒരു കഥാപാത്രത്തിനെ പെട്ടന്നു പ്രേക്ഷകൻ ഓർത്തെടുക്കും. സോണിയ, വിരിമാറു കാട്ടി രമണനെയും ഉണ്ണിയേയും നേരിടാൻ ചെല്ലുന്ന സോണിയ. ഇന്നും ആ സമയത്തെ സിനിമയിലെ ഡയലോഗുകൾ പ്രേക്ഷകന് കാണാപ്പാഠമാണ്. പൊക്കവും വണ്ണവും ഒക്കെ കണ്ടു ആ വേഷത്തിൽ അഭിനയിച്ചത് ഒരു തനി സിംഗ് ആണെന്ന് തോന്നുമെങ്കിലും ഒരു മലയാളിയാണ് സോണിയ ആയി നമ്മുക്ക് മുന്നിൽ എത്തിയത്.

സോണിയ ആയി വേഷമിട്ടത് ജിം ട്രൈനർ കൂടെയായ സംശുദ്ധ് എബൽ ആണ്. ഫോര്‍ട്ട് വൈപ്പിന്‍ അഴീക്കല്‍ പൊള്ളേപ്പറമ്പില്‍ സംശുദ്ധ് പഞ്ചാബി ഹൗസിനു ശേഷം സത്യമേവ ജയതേ എന്ന സിനിമയിൽ കൂടെ അഭിനയിച്ചിരുന്നു. എറണാകുളം ജിമ്മിൽ വർക്ക്‌ ഔട്ട് ചെയുമ്പോൾ ആണ് തന്റെ ആശാൻ ആണ് പഞ്ചാബി ഹൗസിലേക്ക് സംശുദ്ധിനേ വിളിക്കുന്നത്. മടിയായിരുനെങ്കിലും ചെന്നു, ആദ്യ ദിവസം ഷൂട്ട് ഇല്ലായിരുന്നു. താടിയും തലയിൽ കെട്ടും ഒക്കെയായി ആയിരുന്നു സോണിയ സ്‌ക്രീനിൽ എത്താനിരുന്നത്. അതിനായി മേക്ക് അപ് ഒക്കെ ഇട്ടിരിക്കുകയായിരുന്നു. എന്നാൽ രണ്ടാം ദിവസം എത്താൻ താമസിച്ചു. സംവിധായകനും കൂട്ടരും എല്ലാം സംശുദ്ധ്നെ കാത്തിരിക്കുകയായിരുന്നു. ഇന്നിപ്പോൾ താടിയും മുടിയും ഒന്നും വേണ്ട കളസവുമിട്ട് ഗോദയിൽ ഇറങ്ങാൻ പറഞ്ഞു. മുഖം ഒക്കെ സ്‌ക്രീനിൽ ഇങ്ങനെ കാണിക്കും എന്ന് പോലും സംശുദ്ധ് വിചാരിച്ചിരുന്നില്ല. വർഷങ്ങൾക്ക് ശേഷം ആ സോണിയയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത് ഷെറിൻസ് വ്ലോഗ് ആണ്. നാട്ടിൽ നാട്ടുകാർക്ക് പണം ഒന്നും കൊടുക്കാതെ ട്രെയിൻ ചെയ്യാനുള്ള ഒരു ജിം നോക്കി നടത്തുന്നുണ്ട് സംശുദ്ധ്.

Comments are closed.