ഇങ്ങനെയൊക്കെ സോനാ പോസ് ചെയ്യുമോ എന്ന് പ്രേക്ഷകർ ചിന്തിച്ചു, സോനാ നായർ പറയുന്നു1986 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ടി പി ബാലഗോപാലൻ എം എ എന്ന ചിത്രത്തിലൂടെ ബാല താരമായി സിനിമയിൽ എത്തിയ ഒരാളാണ് സോനാ നായർ. അതേ സംവിധായകന്റെ തൂവൽ കൊട്ടാരം എന്ന സിനിമയിലൂടെ മുതിർന്ന താരമായി തൂവൽ കൊട്ടാരം എന്ന സിനിമയിലൂടെ 1996 ൽ സോനാ അരങ്ങേറ്റം കുറിച്ചു. സിനിമ രംഗത്തെന്ന പോലെ സീരിയൽ രംഗത്തും സോനാ നായർ തന്റെ പ്രതിഭ തെളിയിച്ച ഒരാളാണ്. ഇപ്പോൾ തമിഴ് സീരിയലുകളുടെയും ഭാഗമാണ് സോനാ നായർ.

ഷോർട് ഫിലിമുകളിലും സോനാ നായർ അഭിനയിച്ചിട്ടുണ്ട്. സോനാ അഭിനയിച്ച കാപാലിക എന്ന ഷോർട് ഫിലിം വൈറലായിരുന്നു. നാടകാചാര്യൻ എൻ എൻ പിള്ളയുടെ നാടകത്തിന്റെ പുനരാവിഷ്‌കാരം ആയിരുന്നു ഷോർട് ഫിലിം. ആ ഷോർട് മൂവിയുടെ ചില പോസ്റ്ററുകളിൽ സോനയുടെ ഫോട്ടോ ആയിരുന്നു . ആ സമയത്തു വൈറലായ ആ ഫോട്ടോക്ക് പിന്നിലെ കാര്യത്തെ കുറിച്ചു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോന പറഞ്ഞിരുന്നു. സോനയുടെ വാക്കുകൾ ഇങ്ങനെ.

എന്നെ അല്ലാതെ വേറെ ആരെയും ഈ കഥാപാത്രത്തിന് പറ്റില്ല എന്ന് പ്രീതി പറഞ്ഞിരുന്നു. നോര്‍മലി ഒരു പ്രോസ്റ്റിറ്റിയൂട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു കാരക്ടര്‍ അല്ല. വളരെ സഭ്യതയുള്ള കാരക്ടറാണ്. അങ്ങനെയാണ് അതില്‍ ജോയിന്‍ ചെയ്യുന്നത്. അതിനകത്ത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി ഞാന്‍ ബാക്ക് പോസ് ചെയ്ത ഒരു ചിത്രം ഉണ്ടായിരുന്നു. പക്ഷെ അത് ചിത്രത്തില്‍ ഇല്ല. ഫ്‌ലക്‌സ് വയ്ക്കാന്‍ വേണ്ടി മാത്രമായിരുന്നു. ബാക്ക് തിരിഞ്ഞ് മാത്രമുള്ള ഫോട്ടോ ആണത്. ഒരു മാഗസിനിന്റെ മുഖചിത്രമായി ഫോട്ടോ വന്നു. ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ എന്ന് ആളുകള്‍ വിചാരിച്ചു. ഇനി സിനിമയ്ക്കകത്ത് എന്തായിരിക്കും എന്നവര്‍ ചിന്തിച്ചു. ആ പോസ്റ്റര്‍ കാണിച്ച് എല്ലാവരെയും പറ്റിച്ചു.

Comments are closed.