സോഷ്യൽ മീഡിയയിൽ ട്രെൻഡായി കറുവാച്ചൻ വാച്ചും ഇടിവളയുംസുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം പിറന്നാളിന് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ഇരുനൂറ്റി അന്പതാമത് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരുന്നു. ഒരു മാസ്സ് എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വളരെയധികം ശ്രദ്ധ നേടിയിരുന്നു. കറുത്ത ഡ്രെസ്സിൽ കിടിലൻ ലുക്കിൽ എത്തിയ സുരേഷ് ഗോപിയുടെ മേക്ക് ഓവറും ഏറെ ശ്രദ്ധേയമാണ്. താരത്തിന്റെ ലുക്ക്‌ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡ് സെറ്ററാണ്.

അതുപോലെ തന്നെ ശ്രദ്ധേയമാണ് താരം മോഷൻ പോസ്റ്ററിൽ ധരിച്ചിരിക്കുന്ന ഇടവളയും വാച്ചും. സംഭവം ഈ വാച്ചും ഇടവളയുംn ശ്രദ്ധിക്കപെട്ടതോടെ പലരും അത് സ്വന്തമാക്കാൻ വേണ്ടി ഷോപ്പിംഗ് സൈറ്റുകളിൽ പരതി. ഒടുവിൽ ഫ്ലിപ്കാർട്ട് എന്ന ഷോപ്പിംഗ് സൈറ്റിൽ പലരും അത് കണ്ടുപിടിച്ചു. പലരും അത് ഇതിനോടൊകം സ്വന്തമാക്കി കഴിഞ്ഞു. അക്ഷരാർഥത്തിൽ ട്രെൻഡ് സെറ്റർ എന്ന പദം തന്നെയാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.

നവാഗതനായ മാത്യൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സി ഐ എ, അണ്ടർ വേൾഡ് എന്നി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ഷിബിൻ ഫ്രാൻസിസ് ആണ് തിരക്കഥ ഒരുക്കുന്നത്. പുലിമുരുകൻ, രാമലീല പോലെയുള്ള വമ്പൻ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ടോമിച്ചൻ മുളകുപാടം ആണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്. നായികാ ബോളിവുഡിൽ നിന്നുള്ള ഒരാളാകുമെന്നു അറിയുന്നു. അച്ചായൻ കഥാപാത്രങ്ങളിൽ എന്നും കിടിലൻ പെർഫോമൻസ് കാഴ്ച വച്ചിട്ടുള്ള സുരേഷ് ഗോപി വീണ്ടും അത്തരമൊരു വേഷത്തിൽ എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

Comments are closed.