എന്റെ അപ്പനെ തല്ലിത്തരിപ്പണമാക്കുന്ന പെങ്ങള്‍’ മൃഗീയമായ സ്വഭാവവൈകല്യം!! നിമിഷയുടെ വീഡിയോ പങ്കു വച്ചു വിനയ് ഫോർട്ട്‌

0
580

അടുത്തിടെ മലയാളി പ്രേക്ഷകർക്കിടയിൽ മാലിക്ക് പോലെ ചർച്ച ഉണർത്തിയ ഒരു സിനിമയുണ്ടാകില്ല. മഹേഷ്‌ നാരായണൻ സംവിധാനം ചെയ്ത ചിത്രം ഓൺലൈനിലാണ് റിലീസ് ചെയ്തത്. ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്‌, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത് എങ്കിലും ദേശിയ മാധ്യമങ്ങൾ പോലും ചിത്രത്തെ കുറിച്ചെഴുതി.

ലൊക്കേഷനില്‍ വെച്ചുണ്ടായ രസകരമായ അനുഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തില്‍ ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ.ചിത്രത്തിൽ റോസിന്റെയും ഡേവിഡിന്റെയും അച്ഛനായി അഭിനയിച്ച ആർ ജെ മുരുകനും നിമിഷ സജയനും തമ്മിലുള്ള വീഡിയോയാണ് വിനയ് പങ്കു വച്ചത്.

നിമിഷ വിഡിയോയിൽ ആർ ജെ മുരുകനേ ഇടിക്കുന്നത് കാണാം.എന്റെ അപ്പനെ തല്ലിതരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം എന്ന് പറഞ്ഞുകൊണ്ടാണ് വിനയ് ഫോര്‍ട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.നേരത്തെയും ലൊക്കേഷൻ വീഡിയോകൾ വിനയ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു.

View this post on Instagram

A post shared by Vinay Forrt (@vinayforrt)