അന്ന് മമ്മൂക്ക ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു!! കടക്കൽ ചന്ദ്രന്റെ സൃഷ്ടാക്കൾ ബോബിയും സഞ്ജയും പറയുന്നു!!

0
8101

മമ്മൂട്ടി ചിത്രമായ വൺ നാളെ തീയേറ്ററുകളിൽ എത്തുകയാണ്. കടക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രമായി ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.സന്തോഷ് വിശ്വനാഥ്‌ ആണ് ചിത്രം സംവിധാനം ചെയുന്നത്.ഹിറ്റ് തിരക്കഥകൃത്തുകളായ ബോബി സഞ്ജയ്‌ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഇതാദ്യമായി ആണ് മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിൽ ഒരു ചിത്രത്തിൽ എത്തുന്നത്

ഒരു രാഷ്ട്രീയ ചിത്രം ചെയ്യണം എന്നത് ഏറെ നാളായി ഉള്ള ആഗ്രഹമാണ് എന്നാണ് ബോബി സഞ്ജയ്‌ പറയുന്നത്. യഥാർഥ ജീവിതത്തിലെ ഒരു രാഷ്ട്രീയ നേതാവിനെ കണ്ടു എഴുതിയ ഒന്നല്ല വണ്ണിലെ കടക്കൽ ചന്ദ്രൻ എന്നാണ് ബോബി സഞ്ജയ്‌മാർ പറയുന്നത്. കടക്കൽ ചന്ദ്രന്റെ ലുക്ക് നിർണ്ണയിച്ചത് മമ്മൂട്ടി ആണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നു. അവരുടെ വാക്കുകൾ ഇങ്ങനെ

“കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ സൃഷടിക്കുമ്പോൾ ഞങ്ങളുടെ മനസ്സിൽ ഒരു രൂപമുണ്ടായിരുന്നു. പക്ഷേ, ഷൂട്ടിംഗ് തുടങ്ങുന്നതിന് കുറച്ച് ദിവസം മുമ്പ് മമ്മൂക്കയുമായി ഇതിന്റെ ഗെറ്റപ്പിന്റെ കാര്യത്തെക്കുറിച്ച് ചർച്ച നടന്നിരുന്നു. അന്നേരം മമ്മൂക്ക പറഞ്ഞത്, “നിങ്ങൾ അതിനെ കുറിച്ചൊന്നും ബോധർ ചെയ്യേണ്ട, ഞാനൊരു ലുക്കിൽ വരും, അത് കണ്ടാൽ മതി ” എന്നായിരുന്നു. അത് കേട്ടേപ്പോൾ ഞങ്ങൾക്കും ആവേശമായി, കടക്കൽ ചന്ദ്രനെ കാണാൻ വേണ്ടി. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം ഒരു ഫോട്ടോ ഷൂട്ടിനായി വന്നിരുന്നു. വൈറ്റ് & വൈറ്റിൽ ഒരു കണ്ണടയും വെച്ച് ഒരു പവർഫുൾ ഭാവത്തിൽ കടക്കൽ ചന്ദ്രനായി വന്നപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ട് പോയി. കാരണം ഞങ്ങൾ മനസ്സിൽ കണ്ടതിനേക്കാൾ ഒരുപാട് അപ്പുറമായിരുന്നു ആ വേഷം. അദ്ദേഹം ആ കഥാപാത്രം എത്രത്തോളം ഉൾകൊണ്ടുവന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കാം.മമ്മൂക്കയുടെ ഇത്രയും കാലത്തെ എക്സ്പീരിയൻസ് കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ഇങ്ങനെ കഥാപാത്രത്തിന്റെ ഗെറ്റപ്പ് എങ്ങെനയായിരിക്കും എന്ന് പറയുവാനും അത് ചെയ്യുവാനും സാധിക്കുന്നത്. ഞങ്ങൾ കടലാസ്സിൽ പകർത്തിയ കടക്കൽ ചന്ദ്രന്റെ പതിമടങ്ങു അപ്പുറത്താണ് മമ്മൂക്ക പകർന്നാടിയത് “