ശ്രദ്ധ നേടി നിഴലിലെ സിയാദിന്റെ ക്യാരക്റ്റർ പോസ്റ്റർ!!

0
479

ചാക്കോച്ചനും നയൻ‌താരയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് നിഴൽ. ഏപ്രിൽ 9 നാണ് ചിത്രം റീലീസ് ചെയുന്നത്. ഒരു ത്രില്ലർ സിനിമയാണ് നിഴൽ. ചിത്രത്തിന്റെ ട്രൈലെറും പ്രമോഷനൽ മെറ്റീരിയൽസും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.എഡിറ്റർ ആയിരുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധായകനാകുന്ന ചിത്രം കൂടെയാണ് നിഴൽ.

ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ സിയാദ് എത്തുന്നുണ്ട്.ടോവിനോ തോമസ് നായകനായ തീവണ്ടിയിലും, കൽക്കിയിലും ഒക്കെ അഭിനയിച്ചിട്ടുള്ള ഒരാളാണ് സിയാദ്.സിയാദിന്റെ നിഴലിലെ ക്യാരക്റ്റർ പോസ്റ്റർ അടുത്തിടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.നിഗൂഢതയുണർത്തുന്ന ക്യാരക്റ്റർ പോസ്റ്റർ ആണ് നിഴിലിലെ സിയാദിന്റേത്.

ചിത്രത്തിൽ കൈഫ്‌ എന്ന കഥാപാത്രത്തെയാണ് സിയാദ് അവതരിപ്പിക്കുന്നത്.പടവെട്ട്, കുറുപ്പ്, ഒറ്റ് തുടങ്ങി നിരവധി ചിത്രങ്ങളാണ് സിയാദിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.നിഴലിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.