സിദിഖ് കൂറുമാറിയത് മനസിലാക്കാം പക്ഷെ ഭാമ, സഹപ്രവത്തകരെ പോലും വിശ്വസിക്കാൻ വയ്യ,രേവതിനടി ആക്രമിക്കപ്പെട്ട കേസിൽ ഇടവേള ബാബുവിനും ബിന്ദു പണിക്കർക്കും പിന്നാലെ നടൻ സിദിഖും നടി ഭാമയും കൂറ് മാറിയതായി വാർത്തകൾ വന്നിരുന്നു. ഇവരുടെ കൂറ് മാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തി wcc യുടെ ഭാരവാഹികൾ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. സഹപ്രവർത്തകരെ പോലും വിശ്വസിക്കാൻ വയ്യാത്ത അവസ്ഥയാണ് എന്നും കൂടെ നിൽകേണ്ടവർ തന്നെ കൂറുമാറിയത് നാണക്കേടാണ് എന്നും wcc യുടെ അമരക്കാരായ രേവതിയും റീമ കല്ലിങ്കലും പറഞ്ഞു.

സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാൻ കഴിയാത്തതില്‍ വിഷമമുണ്ട് എന്നും സിദിഖ് മൊഴിമാറ്റിയത് എന്ത് കൊണ്ടെന്നു മനസിലാക്കാം പക്ഷെ ഭാമ എന്ത് കൊണ്ടാണ് മൊഴി എന്ന് മനസിലാകുന്നില്ല എന്ന് രേവതി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. സ്ത്രീക്ക് പ്രശ്നം വരുമ്പോൾ എല്ലാവരും പിന്നോട്ട് പോകുന്നത് എന്താണെന്നു രേവതി ചോദിക്കുന്നു. രേവതിയുടെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ.

സിനിമ രംഗത്തുള്ള സഹപ്രവർത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് അത്യന്തം സങ്കടകരമാണ്. ഇത്രയേറെ സിനിമകളിൽ വർഷങ്ങളായി കൂടെ പ്രവർത്തിച്ചും ഒത്തിരി നല്ല സമയങ്ങൾ പങ്കുവെച്ചിട്ടും, കൂടെയുള്ള ഒരു ‘സ്ത്രീ’യുടെ വിഷയം വന്നപ്പോൾ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലർ. ഏറെ പ്രശസ്തമായതും, എന്നാൽ ഇന്ന് ചർച്ചാവിഷയം അല്ലാതായി മാറിയ 2017ലെ നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയിൽ മൊഴി മാറ്റിപറഞ്ഞതിൽ ഏറെ അത്ഭുതമില്ല. ഇന്ന് ചർച്ചാവിഷയം അല്ലാതായി മാറിയ 2017ലെ നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയിൽ മൊഴി മാറ്റിപറഞ്ഞതിൽ ഏറെ അത്ഭുതമില്ല. സിദ്ദിഖിന്റെ മൊഴി മാറ്റിപറയാലും അതുപോലെ തന്നെ. എന്നാൽ ആ നടിയുടെ വിശ്വസ്‌തയായിരുന്ന ഭാമയും പൊലീസിന് നൽകിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു. ഇതുപോലുള്ള കഷ്ടപ്പാടുകൾക്കിടയിലും അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവർക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നൽകി എന്ന പേരിൽ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങൾ ആരും മനസിലാക്കുന്നില്ല.

Comments are closed.