“മമ്മൂക്കയുടെ കാലുപൊക്കി അടിയൊക്കെ അടിപൊളി !! പക്ഷെ ചിലവായ, 75 ലക്ഷം കൂടിപ്പോയി “! ജോബി ജോർജ്വമ്പൻ പ്രദർശന വിജയം നേടിയ ചിത്രമാണ് ഷൈലോക്ക്. സമീപ കാല മമ്മൂട്ടി ചിത്രങ്ങളിൽ വച്ചേറ്റവും മികച്ച വിജയമാണ് ഷൈലോക്ക് നേടിയത്. മാസ്സ് എന്റർടൈനറായ ചിത്രം സംവിധാനം ചെയ്തത് അജയ് വാസുദേവ് ആണ്. ബിബിൻ മോഹനും അനീഷ് ഹമീദും തിരകഥ ഒരുക്കിയ ചിത്രം ആക്ഷൻ രംഗങ്ങളുടെ മികവ് കൊണ്ടും കൈയടി നേടി. ഇപ്പോഴും പ്രധാന സെന്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.

ക്ലൈമാക്സ്‌ ആക്ഷൻ രംഗം ഉൾപ്പടെ മികവ് പുലർത്തി പ്രേക്ഷകരിൽ നിന്നു മികച്ച പ്രതികരണം നേടിയെങ്കിലും നിർമ്മാതാവ് ജോബി ജോർജിന് ഒരു പരാതിയുണ്ട്. അജയ് വാസുദേവും ജോബിയും ഒന്നിച്ച ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ചു പറഞ്ഞത്. 60 ലക്ഷം സ്റ്റണ്ടിന് ബഡ്ജറ്റ് ഇട്ട ശേഷം അത് 75 ലക്ഷം ആയി പോയതാണ് അജയ് വാസുദേവിനോട് തമാശ കലർന്ന പരിഭവമായി ജോബി പറഞ്ഞത്.

നമ്മള്‍ സന്തോഷത്തിലാണ് ഇരിക്കുന്നത്, എങ്കില്‍ കൂടി സ്റ്റണ്ടിന് 75 ലക്ഷം രൂപ കൂടി പോയി. 60 ലക്ഷം രൂപയാണ് സിനിമയില്‍ സ്റ്റണ്ടിന് ബജറ്റ് ഇട്ടത്. അത് താണ്ടിപോയി. 60 നിന്നും പോയി കാശ് നന്നായി ചെലവായി. എന്നാലും ആ സാധനം, കാലുപൊക്കിയടി ഗംഭീര സാധനമായിരുന്നു. ” എന്നാണ് ജോബി പറഞ്ഞത്. മമ്മൂക്കയുടെ കാലു പൊക്കിയടി ഒറിജിനൽ ആണോ എന്ന് ചോദിച്ചു തനിക്ക് ഒരുപാട് മെസ്സേജുകൾ വരാറുണ്ട് എന്നും. അത് മമ്മൂക്ക തന്നെ ചെയ്തതാണെന്നും ജോബി പറഞ്ഞു. “ആളുകളുടെയൊക്ക സംശയം അത് ഡ്യൂപ്പാണോ ചെയ്തത് എന്നാണ്. എന്നാലല്ല അത് മമ്മൂക്ക തന്നെയാണ് ചെയ്തത്.’ ” ജോബിയുടെയും അജയ്യുടെയും വാക്കുകൾ ഇങ്ങനെ

Comments are closed.