ടെസ്റ്റ്‌ പാസ്ഡ് !! തിങ്കളാഴ്ചയും ബോക്സ്‌ ഓഫീസിൽ ഷൈലോക്ക് മാനിയനാല് അവിസ്മരണീയമായ ദിനങ്ങളാണ് ഷൈലോക്കിനു തിയേറ്ററിൽ ഉണ്ടായത്. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങളിൽ വച്ചേറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. ഓരോ ദിവസവും 100 നു അടുപ്പിച്ചു എക്സ്ട്രാ ഷോകളാണ് ചിത്രം ഈ നാല് ദിവസങ്ങളിലും പ്രദർശിപ്പിച്ചത്. അതിൽ ഞായറാഴ്ച, അതായത് ഇന്നലെ അതി ഗംഭീരമായ റഷ് ആണ് ചിത്രത്തിന് ഉണ്ടായത്. 100 ശതമാനത്തിനു അടുത്ത് ഹൗസ്ഫുൾ ഷോകൾ ചിത്രം ഞായറാഴ്ച പ്രദർശിപ്പിച്ചു.

ഒരു ചിത്രത്തിന്റെ വിജയം നിശ്ചയിക്കുന്നത് അത് റീലീസ് ചെയ്ത ദിനമോ അതിനു തൊട്ട് നിൽക്കുന്ന വീക്കെൻഡും, സൺ‌ഡേ കളക്ഷനുമല്ല. എത്ര മോശം ചിത്രത്തിനും ഈ ദിവസങ്ങളിൽ പ്രേക്ഷകരെ ലഭിക്കും. എന്നാൽ ഒരു സിനിമയുടെ വിജയം നിർണ്ണയിക്കുന്നത് തിങ്കളാഴ്ച തുടങ്ങുന്ന വീക്ക്‌ ഡേയ്‌സിലെ പ്രകടനം തന്നെയാണ്. ഇന്ന് തിങ്കളാഴ്ച, ഷൈലോക്ക് ആ ടെസ്റ്റ്‌ പാസ് ആയിരിക്കുകയാണ്. ഇന്നും മികച്ച കളക്ഷനും ഒരുപാട് ഹൗസ്ഫുൾ ഷോകളും നിലനിർത്താൻ ചിത്രത്തിനായി

അഞ്ചാം ദിനത്തിലും ഷൈലോക്ക് ബോക്സ്‌ ഓഫീസ് വാഴുകയാണ്. അവധി ദിനമല്ലാത്ത ഇന്നും ഗംഭീര ബൂകിംഗ് സ്റ്റാറ്റസ് ചിത്രം കരസ്ഥമാക്കി. ലോങ്ങ്‌ റൺ എന്തായാലും ചിത്രം നേടുമെന്ന് ഉറപ്പിക്കാൻ ഇതിൽ നിന്നു കഴിയും. കളക്ഷൻ സ്റ്റെഡി ആയി മുന്നോട്ട് പോകുന്നത് തന്നെയാണ് ലോങ്ങ്‌ റൺനു സഹായിക്കുക. മൾട്ടിപ്ലക്സുകളിലും ചിത്രം മികച്ച സ്റ്റാറ്റസ് ഇന്ന് നേടി. ഇന്നും ചില സെന്ററുകളിൽ എക്സ്ട്രാ ഷോ പ്ലാൻ ചെയ്തതായി അറിയിപ്പുകൾ വന്നിട്ടുണ്ട്. ചില തീയേറ്ററുകൾ കുറച്ചു ദിവസങ്ങളായി മാരത്തോൺ ഷോകളാണ് നടത്തി വന്നത്.

Comments are closed.