നൂറിനടുപ്പിച്ചു എക്സ്ട്രാ ഷോകൾ !! ഷൈലോക്ക് തരംഗമാകുന്നു !!സമീപകാല മമ്മൂട്ടി ചിത്രങ്ങളിൽ വച്ചേറ്റവും വലിയ വിജയത്തിലേക്കാണ് ഷൈലോക്ക് കുതിക്കുന്നത്. ആദ്യ ദിനത്തിലെ വമ്പൻ പോസറ്റീവ് റെസ്പോൺസ് രണ്ടാം ദിനത്തിലും ചിത്രത്തിനു വമ്പൻ ബുക്കിങ് നേടികൊടുക്കുന്നതാണ് കാണാൻ കഴിയുന്നത്. അവധി ദിനം അല്ലാതിരുന്നിട്ടും വമ്പൻ ബുക്കിങ് സ്റ്റാറ്റസ് ആണ് കേരളമെമ്പാടും. ആദ്യ ദിനത്തിൽ പല തിയേറ്ററുകളിലും എക്സ്ട്രാ ഷോകൾ വച്ചിട്ട് പോലും നിയന്ത്രിക്കാൻ കഴിയാത്ത ജനത്തിരക്ക് ആയിരുന്നു. മൾടിപ്ലക്സുകളിലും ചിത്രത്തിന് നല്ല ബുക്കിങ് കിട്ടുന്നുണ്ട്. ആദ്യ ഷോകൾക്ക് ശേഷമുള്ള മൗത് പബ്ലിസിറ്റിയും ചിത്രത്തിന്റെ വിജയത്തിൽ പങ്കു വഹിച്ചിട്ടുണ്ട്.

ഇന്നലെ സാധാരണ ഷോകൾക്ക് പുറത്ത് നടത്തിയ എക്സ്ട്രാ ഷോകളുടെ എണ്ണം മാത്രം നൂറിന് അടുപ്പിച്ചാണ്. പല തിയേറ്ററുകളിലും അര്ധരാത്രി പന്ത്രണ്ടു മണിക്കും ഷോകൾ തുടങ്ങുന്നുണ്ടായിരുന്നു. തിരക്ക് പ്രമാണിച്ചു ഇന്ന് രാവിലെ എക്സ്ട്രാ മോണിംഗ് ഷോയും പല സെന്ററുകളിലുമുണ്ട്. ഏകദേശം 7 ഷോക്ക് മുകളിൽ പ്രദർശിപ്പിച്ച തിയേറ്ററുകളുടെ എണ്ണം വലുതാണ്. ബോക്സ്‌ ഓഫീസിൽ സമീപകാല മമ്മൂട്ടി ചിത്രങ്ങളുടെ പ്രകടനം വച്ചു നോക്കുമ്പോൾ ഷൈലോക്കിന്റെത് വേറെ ലെവൽ തന്നെയാണ്.

മമ്മൂക്കയുടെ എനർജി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരുപക്ഷെ രാജമാണിക്യത്തിന് ശേഷം ഇത്രയും എനർജി ലെവൽ ഉള്ളൊരു കഥാപാത്രം മമ്മൂട്ടി ചെയ്തിട്ടില്ലെന്ന് പറയേണ്ടി വരും. ബോസ്സ് എന്ന വേഷത്തിലെ മമ്മൂക്ക വിളയാട്ടം തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ ആണിക്കല്ല്. ശനിയും, ഞായറും കൂടെ ക്രവ്ഡ് പുൾ ചെയ്യുകയാണെങ്കിൽ ഷൈലോക്ക് ബോക്സ്‌ ഓഫീസ് തൂക്കിയടിക്കുക തന്നെ ചെയ്യും. അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്.

Comments are closed.