അൻപതു കോടി നേടി ഷൈലോക്ക് !! ഈ വർഷത്തെ ആദ്യ അൻപതു കോടി നേട്ടം…ഈ വർഷത്തെ ആദ്യ അൻപതു കോടി ക്ലബ്ബിലേക്ക് ഷൈലോക്ക്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം അൻപതു കോടി ക്ലബ്ബിൽ എത്തിയ വിവരം ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ആണ് പുറത്ത് വിട്ടത്. ആദ്യ ദിനങ്ങളിലെ പ്രതികരണങ്ങളിൽ നിന്നു തന്നെ ഒരു വമ്പൻ വിജയമാകും എന്ന് തോന്നിച്ച ചിത്രം ഇപ്പോൾ മൂന്നാം വാരത്തിലേക്ക് കടക്കാൻ പോകുകയാണ്. ജനുവരി 23 നു ആണ് ചിത്രം റീലീസ് ആയത്. ആദ്യ ദിനങ്ങളിൽ മാരത്തോൺ പ്രദര്ശനങ്ങളാണ് ചിത്രം പല സെന്ററുകളിലും നടത്തിയത്. മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് തന്നെയാണ് ഷൈലോക്ക്

അജയ് വാസുദേവ് മമ്മൂട്ടിയിടൊത്തു ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. സിനിമക്ക് ഫിനാൻസ് ചെയ്യുന്ന ബോസ്സ് എന്ന കഥാപാത്രമായി ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. നവാഗതരായ ബിബിനും അനീഷുമാണ് ചിത്രത്തിന് തിരകഥ ഒരുക്കിയത്. തമിഴ് താരം രാജകിരണും, മീനയും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു

ഇപ്പോഴും പ്രധാന സെന്ററുകളിലെല്ലാം ഈ സിനിമയുണ്ട്. പല റീലീസുകൾ ഇതിനിടയിൽ വന്നെങ്കിലും നാളെ മറ്റു വമ്പൻ റീലീസുകൾ ഒരുങ്ങുന്നുണ്ടെങ്കിലും സ്റ്റഡി കളക്ഷൻ ആണ് ഷൈലോക്ക് നേടുന്നത് ഇപ്പോൾ. കുടുംബ പ്രേക്ഷകരും ചിത്രത്തിനെ നന്നായി പിന്തുണക്കുന്നു എന്ന് തന്നെയാണ് റിപ്പോർട്ടുകളിൽ നിന്നു മനസിലാക്കാൻ കഴിയുന്നത്. 2020 ലെ മമ്മൂട്ടിയുടെ ആദ്യ അൻപത് കോടി ചിത്രം പിറന്നിരിക്കുകയാണ്, ഇനി അത് നൂറു കോടിയിലെത്തുമോ എന്ന് കാത്തിരുന്നു കാണാം

Comments are closed.