മലയാള സിനിമയിലെ ഏറ്റവും മികച്ച എഴുത്തുകാരൻ ആണ് ശ്യാം പുഷ്‌കരൻ എന്ന് പറയാനാകുമോ!!കുറിപ്പ്

0
2779

ദിലീഷ് പോത്തൻ സംവിധാനം ചെയ്തു ശ്യാം പുഷ്‌കരൻ തിരകഥ ഒരുക്കിയ പുതിയ ചിത്രമായ ജോജി ott പ്ലാറ്റ്ഫോമുകളിൽ അടുത്തിടെ റീലീസ് ആയിരുന്നു. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച ശ്യാം പുഷ്കരനെ പറ്റി എഴുതിയ ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കുറിപ്പ് ഇങ്ങനെ.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച എഴുത്തുകാരൻ ആണ് ശ്യാം പുഷ്കരൻ എന്നൊന്നും ഞാൻ സമർഥിക്കില്ല.മഹേഷ്‌ ഒഴിച്ച് ഓർഗാനിക്ക് ആയ കുറഞ്ഞപക്ഷം ഉദാത്തങ്ങളായ, കഥകളും( ലോഗ് ലൈൻ )ശ്യാം സൃഷ്ടിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. പിന്നെ എന്ത് കൊണ്ടാണ് ശ്യാം പുഷ്കരനും അയാളുടെ വർക്കുകളും ആഘോഷിക്കപ്പെടുന്നത്.?. ഉത്തരത്തിലേക്ക് പിന്നെ വരാംഒരു കഥയും അതെ കഥയുടെ സ്ക്രീൻ റൈറ്റിങ്ങും തമ്മിൽ വലിയ വ്യതാസം തന്നെയുണ്ട്.Screenwriting is like ironing. You move forward a little bit and go back and smooth things out.-പോൾ തോമസ് അൻഡേഴ്സൺ ഒരു തിരകഥക്ക് മികച്ചത് എന്ന ലേബൽ ചാർത്തുന്ന ഘടകങ്ങളിൽ ഒന്ന് അതിന്റെ structuring തന്നെയാണ്.എല്ലാ പ്രോസസുകളുടെയും അടിസ്ഥാനം structure തന്നെയാണ്. എന്നാൽ പല സിനിമകളും അല്ലെങ്കിൽ തിരക്കഥയും അതിന്റെ ഘടനയിൽ ഫോക്കസ് ചെയ്യാതെ മറ്റു വശങ്ങൾക്ക് ഊന്നൽ നൽകുകയും മൊത്തത്തിൽ പാളി പോകുകയും ചെയ്തിട്ടുണ്ട്,അടുത്തിടെ പോലുംഒന്ന് നോക്കിയാൽ ഒരുപാട് ഉദാഹരണങ്ങൾ കാണാം .ശ്യാം പുഷ്കരന്റെ ചില സ്ക്രിപ്റ്റ്കളും അതിന്റെ textbook സ്റ്റൈൽ structuring ഒക്കെ അനലൈസ് ചെയ്യാൻ ശ്രമിക്കുകയാണ് ഇവിടെ.അതിനു മുൻപ് കുറച്ചു കാര്യങ്ങൾ… അറിയാത്തവർക്ക് വേണ്ടി മാത്രം.. ഈ ലോകത്തു പുറത്തിറങ്ങുന്ന ഭൂരിഭാഗം സിനിമകളുടെ തിരകഥകളും സൃഷ്ടിച്ചിരിക്കുന്നത് 3 act structure വച്ചാണ്.

എന്താണ് ഒരു 3 act structure…?

ഒരു കഥ തിരക്കഥ രൂപത്തിലാക്കി പറയുമ്പോൾ അതിനെ മൂന്നു ഭാഗങ്ങളായി വേർതിരിച്ചു പറയാൻ കഴിയുമെങ്കിൽ അതിനെ 3 act structure എന്ന് വിശേഷിപ്പിക്കാം. കഥയിലെ നായകന്റെ ലോകം, അയാളുടെ സ്വഭാവം, രീതികൾ എന്നിവ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കുന്ന സെറ്റപ്പ് ആണ് അതിലെ ആദ്യ ഭാഗം. ഒരു ഉദാഹരണം പറയുകയാണെങ്കിൽ ജോൺ വിക്ക് എന്ന സിനിമയെടുത്താൽ ആദ്യ കുറച്ചു സീനുകളിൽ നിന്നും അയാൾ ഗാങ്സ്റ്റർ പരിപാടികളിൽ നിന്നും റിട്ടയർ ചെയ്‌തെന്നും വിഭാര്യനാണെന്നും വീട്ടിൽ ഒറ്റക്കാണ് എന്നൊക്കെ മനസിലാക്കാൻ കഴിയുന്നുണ്ട്. കഥയുടെ ചുരുക്കൾ അഴിക്കാൻ പോന്ന ഒരു സെറ്റ് അപ് ആണ് അത്.

Act 1 നെയും Act 2 വിനെയും വേർതിരിക്കുന്നത് inciting Incident എന്ന ഘടകമാണ്. കഥയിലെ നായകന് മുന്നിൽ വരുന്ന ഒരു സമസ്യയും, അതിനു ശേഷം കീഴ്മേൽ മറിയുന്ന അയാളുടെ ജീവിതവും.ജോൺ വിക്കിന്റെ കാര്യത്തിലാണെങ്കിൽ അതിൽ Iosef എന്ന യാൾ അയാളുടെ കാറിന്റെ വില ചോദിക്കുന്നതാണ്. അയാൾ അത് വിൽക്കാതിരിക്കുകയും അത് കാരണം ഇരുവർക്കുമിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റ ബാക്കി തുക. ഈ പറയുന്ന inciting Incident ( നായകന്റെ ജീവിതം കീഴ്മേൽ മറിക്കുന്ന സമസ്യ ). കഴിഞ്ഞാണ് Act 2 തുടങ്ങുന്നത്. Act 2 വിനു ഒരു നടു ഭാഗം ഉണ്ടാകും. നമ്മൾ തിയേറ്ററിൽ ഇന്റർവെൽ എന്നൊക്കെ പറയുന്ന പോയിന്റ് ആണത് ( സിമ്പിൾ ആയി പറഞ്ഞതാണ് ). സ്ക്രീൻപ്ലേ റൈറ്റിങ്ങിനെ കുറച്ചു പറഞ്ഞിരിക്കുന്ന ബുക്കുകളിൽ എല്ലാം ഈ മിഡ്പോയിന്റ് അല്ലെങ്കിൽ ഇന്റർവെൽ വരെ നായകന്റെ വിജയവും അതിനു ശേഷം പതനവും ആകും.

Act 3 ക്ലൈമാക്സ്‌ ആണ്.. കലാശക്കൊട്ട്…
3 Act structure മാത്രമല്ല,5 act,Slice of Life അങ്ങനെ ഒക്കെ structures ഉണ്ട്. അതിലോട്ടൊന്നും കടക്കുന്നില്ല തൽക്കാലംശ്യാം പുഷ്കരൻ ഒരുക്കുന്ന സ്ക്രിപ്റ്റുകൾ എല്ലാം തന്നെ സ്ക്രീൻ റൈറ്റിങ്ങുമായി ബന്ധപ്പെട്ട പ്രശസ്തമായ ബുക്കുകളിൽ പ്രതിബാധിച്ചിട്ടുള്ള പ്രിൻസിപ്‌ലുകൾ, തീയറികൾ എന്നിവ ആധാരമാക്കി ആണ്.അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ മിക്ക തിരക്കഥയും കൃത്യമായ ഒരു structure അല്ലെങ്കിൽ രൂപം ഉള്ളവയാണ്.

മഹേഷിന്റെ പ്രതികാരം
Aspiring script writers വളരെ ക്ലോസ് ആയി ഫോളോ ചെയ്യേണ്ട, കുറഞ്ഞപക്ഷം ഒന്ന് മനസിലാക്കേണ്ട ഒരു structure ആണ് മഹേഷിന്റെ പ്രതികാരത്തിനുള്ളത്. 2 മണിക്കൂർ സിനിമക്ക് പറ്റിയത് അല്ലാത്തത് ആയ “wafer thin” കഥകൾ പറയുന്നവർ പ്രത്യേകിച്ച്. മഹേഷ്‌ ഭാവനയെ ഒരുത്തൻ നാട്ടുകാരുടെ മുന്നിലിട്ട് തല്ലി, തിരിച്ചു തല്ലുന്നത് വരെ ചെരുപ്പിടില്ലെന്നു മഹേഷ്‌ ഭാവന.തിരിച്ചു തല്ലാൻ ചെന്നപ്പോൾ അവൻ ഗൾഫിൽ പോയി, ഒടുവിൽ അവൻ തിരിച്ചു വന്നപ്പോൾ മഹേഷ്‌ തന്റെ പ്രതികാരം വീട്ടി. പറയുമ്പോൾ ഒരു ഷോർട് ഫിലിമിന് കൊള്ളാം എന്ന് പറയുന്ന ലോഗ് ലൈനിനെ എങ്ങനെ 2 മണിക്കൂർ സിനിമയാക്കി എന്നുള്ളടത്താണ് ശ്യാമിന്റെ ബ്രില്ലിയൻസ്ശ്യാം കഥയെ നാല് Hero’s journey ആയി തിരിച്ചു. മഹേഷിന്റെ നഷ്ട പ്രണയം, മഹേഷിന്റെ പ്രതികാരം, മഹേഷിന്റെ പ്രണയം(ജിമ്സി ),മഹേഷിന്റെ ഫോട്ടോഗ്രാഫി എന്നിവയായിരുന്നു അവ.ഈ ഓരോ Hero’s journery ക്കും ഒരു സിനിമ പോലെ അല്ലെങ്കിൽ ഷോർട് ഫിലിം പോലെ കൃത്യമായ ഒരു തുടക്കം, ഒരു നടു ഭാഗം, ഒരു ക്ലൈമാക്സ്‌ എന്നിവ ഉണ്ടായിരുന്നു. മൊത്തത്തിൽ ഒരു സിനിമ ആണെങ്കിലും ഈ ഓരോ ഭാഗവും പ്രേക്ഷകന് കണക്ട് ആയി, മാത്രമല്ല ഈ നാലിന്റെയും ക്ലൈമാക്സ്‌ പോർഷനുകൾ വർക്ക്‌ ആയി. ഉദാഹരണത്തിനു മഹേഷിന്റെ നഷ്ട പ്രണയം സെഗമെന്റിൽ മഹേഷ്‌ സൗമ്യയുടെ വിവാഹ വേദിക്ക് അടുത്ത് നിന്നും അവളെ നോക്കി ചിരിക്കുന്ന പോയിന്റ് ഒക്കെ ഒരു individual ക്ലൈമാക്സ്‌ എന്ന നിലയിൽ വളരെയധികം കണക്ട് ആയില്ലേ. ശുഷ്കമായ ഒരു കഥ 2 മണിക്കൂർ നീണ്ട കാഴ്ചനുഭവമായി ട്രീറ്റ് ചെയ്യാൻ തിരകഥയുടെ രൂപഘടനയിൽ ശ്യാം വരുത്തിയ ഇന്നോവേഷൻസ് അതി ഗംഭീരമാണ്, പഠന വിഷയം ആകേണ്ട ഒന്നാണ്.

മായാനദി
ശ്യാം പുഷ്കരനും ദിലീഷ് നായരും ചേർന്നാണ് മായാനദി എഴുതിയത്. തിരകഥാ രചനയെ കുറിച്ചു പ്രതിബാധിക്കുന്ന ബ്ലേക്ക് സ്നൈഡർ എഴുതിയ ഒരു pioneer ബുക്ക്‌ ആണ് “സേവ് ദി ക്യാറ്റ് “.പല പ്രശസ്തങ്ങളായ സിനിമകളും സേവ് ദി ക്യാറ്റ്ന്റ പ്ലോട്ട് പോയിന്റുകൾ ( ഈ സമയത്ത് ഇങ്ങനെ സംഭവിക്കും എന്നത് ) ഉപയോഗിച്ചു ഒരുക്കിയതാണ്.സേവ് ദി ക്യാറ്റ്ന്റെ പ്ലോട്ട് പോയിന്റ്റുകളുടെ സമാനമായ ഉപയോഗം മായാനദിയുടെ സ്ക്രിപ്റ്റ്ലും നോട്ടീസ് ചെയ്തിരുന്നു ( ഇത് യാദൃച്ഛികം അല്ലെന്നു കരുതുന്നു )വിപരീത അർഥത്തിൽ ഉള്ള ഓപ്പണിങ് ക്ലോസിങ് ഇമേജുകൾ, പ്രേക്ഷകരുമായി കഥാപാത്രങ്ങളെ കണക്ട് ചെയ്യിപ്പിക്കുന്ന save the cat മോമെന്റുകൾ അങ്ങനെ തുടങ്ങി ആ പുസ്തകത്തിന്റെ സാധ്യതയെ മാക്സിമം ഉപയോഗിച്ചതായി ഫീൽ ചെയ്തു.structure വൈസ് മായാനദിയു കെട്ടുറപ്പ് ഉള്ള ഒന്നാണ്.

കുമ്പളങ്ങി നൈറ്റ്സ്
Structure വൈസ് ശ്യാം അധികം ടെക്സ്റ്റ്ബുക് സ്റ്റൈൽ ഫോളോ ചെയ്യാത്ത ഒരു പടമാണ് കുമ്പളങ്ങി. എങ്കിൽ പോലും മൂന്ന് കഥാപാത്രങ്ങൾക്കും ( മാത്യു ഒഴികെ ) ഒരു ഹീറോസ് ജേർണി ശ്യാം നൽകി. അത് ഗ്യാപ്പുകൾ ഫിൽ ചെയ്തു.കഥാപാത്രത്തിന്റെ ആർക്കുകൾ ഒക്കെ കൃത്യമായി ഒരുക്കാൻ ശ്യാമിന് ആയി. കൃത്യമായ character ആർക്കുകൾ ഇല്ലാത്തതു കൊണ്ട് നശിച്ചുപോയ സിനിമകളുടെ ഉദാഹരണങ്ങൾ നമുക്ക് നല്ലത് പോലെ അറിയാം.കുമ്പളങ്ങിയുടെ അവസാന ഭാഗം പ്രത്യേകിച്ച് ടെക്സ്റ്റ്‌ ബുക്ക്‌ സ്റ്റൈൽ യാതൊന്നും ഫോളോ ചെയ്തതായി തോന്നിയില്ല. അവിടെയാണ് ഷമ്മിയിലൂടെ അയാളുടെ പാത്ര സൃഷ്ടിയിലൂടെ ശ്യാം ബ്രില്ലിയൻസ് വാരി വിതറിയത്.

ജോജി( സ്പോയിലർ )
ജോജി മാക്ക്ബത്തിന്റെ ഒരു അഡാപ്പ്ടേഷൻ ആണ്, മിക്ക ഷേക്സ്പിരിയൻ വർക്കുകളും 5 act ഫോളോ ചെയ്യുന്നവയാണ്, മാക്ക്ബത്തും. തിയററ്റികൾ ആയ 5 ആക്ട് structure ന്റെ ഓരോ പോയിന്റും ശ്യാം കൃത്യമായി ഫോളോ ചെയ്തു ആണ് ജോജിയുടെ തിരകഥ ഒരുക്കിയത്. 5 ആക്ടിലെ ആദ്യ മൂന്നു ഭാഗങ്ങൾ ഒരു 3 ആക്ട് structure നെ ഓർമിപ്പിക്കുന്ന ഒന്നാണ്. അതായത് ആദ്യ മൂന്നു ഭാഗം യഥാക്രമം സെറ്റ് അപ്, കൺഫ്രൺടേഷൻ, ക്ലൈമാക്സ്‌ എന്നിവ തന്നെയാണ്. ആ പ്ലോട്ട് പോയിന്റ് ഒക്കെ ശ്യാം കൃത്യമായി ഫോളോ ചെയുന്നുണ്ട്. എക്സ്പോസിഷൻ act 1 ൽ ആയിരിക്കണം എന്ന് പറയുന്ന തിയറി പാർട്ടിനു സമമായി ആദ്യ സീനിൽ തന്നെ exposotion(എയർ ഗൺ ) ഇൻഡ്രോഡ്യുസ് ചെയ്തതും ( എക്സ്പോസിഷൻ എന്നാൽ സിനിമയുടെ മുന്നോട്ടുള്ള കഥാ വഴിയിൽ എപ്പോഴെങ്കിലും പ്രധാന വഴിതിരിവ് സൃഷ്ടിക്കാൻ സാധ്യതയുള്ള ഒന്ന് ) തേർഡ് ആക്ടിനു അവസാനത്തിലെ ക്ലൈമാക്സ്‌ ( മരണം ), ശേഷം വരുന്ന പ്ലോട്ട് പോയിന്റുകൾ ഒക്കെ കൃത്യമായി textbook ശൈലിയിൽ ശ്യാം നെയ്തു എടുത്തവയാണ്. structure വൈസ് വളരെ പൂർണതയുള്ള സ്ക്രിപ്റ്റ് ആണ് ജോജിയുടേത്.പോത്തേട്ടന്റെ സ്റ്റേജിങ് സ്കിൽസ് കൂടെയായപ്പോൾ ജോജി ഒരു ഗംഭീര കാഴ്ച്ചാനുഭവമായി മാറി.നേരത്തെ ചോദിച്ച ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് വരാം എന്ത് കൊണ്ടാണ് ശ്യാം പുഷ്കരനും അയാളുടെ വർക്കുകളും ആഘോഷിക്കപ്പെടുന്നത്.?.കൃത്യമായ ഡീറ്റൈലിംഗ്, ക്യാരി ചെയ്യുന്ന ഇമോഷൻ എന്നിവ ശ്യാമിനെ കുറിച്ചു പറയുമ്പോൾ മുന്നിൽ നിൽക്കുന്ന കാര്യങ്ങൾ തന്നെയാണ്. എന്നാൽ അദ്ദേഹത്തിന്റ ഓരോ നല്ല തിരക്കഥയുടെയും അടിസ്ഥാനം അതിന്റെ structure തന്നെയാണ്. സ്ക്രീൻ writing ടെക്ക്നിക്കുകളുടെ കുറ്റമറ്റ ഉപയോഗവും എഴുത്തിലെ ഒതുക്കവും,ഒരു ലോഗ് ലൈനിനെ രണ്ട് മണിക്കൂറുള്ള ദൃശ്യാനുഭവമായി മാറ്റുന്ന സ്കില്ലുകളും അയാളെ മലയാളത്തിലെ ഏറ്റവും മികച്ച സ്ക്രീൻ റൈറ്റർ ആക്കി മാറ്റുന്നു.

To make a great film you need three things – the script, the script and the script.” – Alfred Hitchcock

Nb- ടെക്സ്റ്റ്‌ ബുക്ക്‌ സ്റ്റൈൽ ഫോളോ ചെയ്യണം എന്ന് അടിച്ചേല്പിക്കുക അല്ല മറിച്ചു ശ്യാം പുഷ്കരൻ അത് ഉപയോഗിച്ചപ്പോൾ ആ തിരകഥകൾക്ക് ഉണ്ടായ ഒതുക്കവും മികവും എടുത്തു കാണിച്ചതാണ്.ഇനിയും കുറച്ചു കാര്യങ്ങൾ കൂടെ കൺവയ് ചെയ്യണം എന്നുണ്ടായിരുന്നു, പോസ്റ്റിന്റെ നീളം ഏറി വരുന്നതിനാൽ നിർത്തുന്നു..
ജിനു അനിൽകുമാർ