അത്തരം രംഗങ്ങൾ മലയാളത്തിൽ ചെയ്യാൻ മടിയായിരുന്നു, ശോഭനമലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരുടെ ലിസ്റ്റിൽ ശോഭനയുടെ സ്ഥാനം ഏറെ മുൻപന്തിയിൽ തന്നെയായിരിക്കും. മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ അടക്കം നായികയായി ശോഭന എത്തിയിരുന്നു. 1984 ൽ തുടങ്ങിയ അഭിനയ ജീവിതത്തിൽ ശോഭന അവതരിപ്പിച്ച വേഷങ്ങൾ പലതും വ്യത്യസ്തമായിരുന്നു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പലതും ശോഭനക്ക് പുരസ്കാരങ്ങളും നേടിക്കൊടുത്തു . രണ്ടു തവണ മികച്ച നടിക്കുള്ള ദേശിയ അവാർഡും, പദ്മശ്രീ ബഹുമതിയും ശോഭനക്ക് ലഭിച്ചിരുന്നു.

എന്നാൽ ഇടക്കാലത്തായി സിനിമയിൽ നിന്നൊരു അവധി എടുത്തിരുന്നു ശോഭന. നൃത്തത്തിന്റെയും മകൾ നാരായണിയുടെയും കാര്യങ്ങൾക്ക് ശ്രദ്ധ നൽകാൻ ആയിരുന്നു അത്. സ്വന്തം നൃത്ത വിദ്യാലത്തിനും നൃത്ത പരിപാടികൾക്കും ഗവേഷണങ്ങൾക്കും വേണ്ടി ഈ കാലയളവ് ശോഭന ഉപയോഗിച്ചു.അടുത്തിടെ മലയാള സിനിമയിലേക്ക് ശോഭന തിരികെ വന്നിരുന്നു വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ. ഇപ്പോൾ ശോഭനയുടെ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. റൊമാന്റിക് രംഗങ്ങൾ മലയാള സിനിമയിൽ ചെയ്യുന്നതിന്റെ ബുദ്ധിമുട്ടിനെ കുറിച്ചാണ് ഒരു വീഡിയോ ക്ലിപ്പിൽ താരം പറയുന്നത്.

തമിഴ്, തെലുങ്ക് ഭാഷകളില്‍ വലിയ സിനിമകള്‍ ആയതിനാല്‍ ലൊക്കേഷനില്‍ നിയന്ത്രണം ഉണ്ടാകുമായിരുന്നു. എന്നാല്‍ മലയാളത്തില്‍ ചെയ്തപ്പോള്‍ അതായിരുന്നില്ല സ്ഥിതിയെന്നും നടി പറയുന്നു. ക്ലോസ് ആയിട്ടുളള റൊമാന്റിക്ക് സീനുകള്‍ ചെയ്യുമ്പോള്‍ ആദ്യമൊക്കെ വലിയ ബുദ്ധിമുട്ട് തോന്നിയിരുന്നു.അതും കേരളത്തില്‍ ആണെങ്കില്‍ ഒരു ക്യാമറയുടെ പിന്നില്‍ തന്നെ ആളുകള്‍ നില്‍ക്കും. തെലുങ്ക്, തമിഴ് സിനിമകളില്‍ അങ്ങനെയൊന്നുമില്ല. അവിടെ പോലീസ് ഒകെയാവും കാര്യങ്ങള്‍ നിയന്ത്രിക്കുക. മലയാളത്തില്‍ അങ്ങനെ അല്ല, ലൈറ്റിന്റെ ഇടയില്‍ ആളുകള്‍ ഇങ്ങനെ നോക്കിനില്‍ക്കും. നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. ശോഭന ആ വിഡിയോയിൽ ഇങ്ങനെ

Comments are closed.