കുഞ്ഞിനെ ശ്രദ്ധിക്കണമെന്ന് അറിയാമായിരുന്നെങ്കിലും എനിക്ക് അതിനു കഴിഞ്ഞില്ല, ആ അവസ്ഥയെ പറ്റി ശിവദപ്രസ്‌താവാനന്തരം സ്ത്രീകളിൽ കണ്ട് വരുന്ന ഒരു മാനസിക അവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രെഷൻ. 30 മുതല്‍ 70 ശതമാനം സ്ത്രീകളില്‍ ഇത് കാണാറുണ്ട്. അസ്വസ്ഥത, ദേഷ്യം, സങ്കടം തുടങ്ങിയവയിലാണ് പോസ്റ്റ്‌ ഡിപ്രെഷൻ എത്തി നിൽക്കുന്നത് . സങ്കടകരമായ കാര്യം എന്തെന്ന് വച്ചാൽ വളരെ കുറച്ചു പേർ മാത്രമേ ഇതിനെ കുറിച്ചു തുറന്നു പറയാനോ സംസാരിക്കാനോ ശ്രമിക്കാറുള്ളു. വളരെ വിചിത്രമായി ആണ് ഈ അവസ്ഥയിൽ അമ്മമാർ പെരുമാറാറുള്ളത്. താൻ ഇതേ അവസ്ഥയിലൂടെ കടന്നു പോയി എന്ന് അടുത്തിടെ നടി ശിവദ തുറന്നു പറഞ്ഞിരുന്നു. താൻ കടന്നു പോയ ആ മാനസികാവസ്ഥയെ കുറിച്ചു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശിവദ പറയുന്നതിങ്ങനെ.

വളരെ ആക്റ്റീവ് ആയൊരു ആളാണ് ഞാൻ, ഡാൻസും യാത്രയും ആണ് അത് നിലനിർത്താൻ സഹായിക്കുന്നത്. പ്രസവത്തിനു വേണ്ടി ഞാൻ തയാറായിരുന്നു എങ്കിലും ചില സമയം ഞാൻ വളരെയധികം ഫ്രസ്ട്രേറ്റഡ് ആയിരുന്നു. എല്ലാവരും എന്നോട് സന്തോഷമായി ഇരിക്കാൻ ആവശ്യപ്പെട്ടു എന്തെന്നാൽ എന്റെ മാനസിക നില ഉള്ളിൽ ഉള്ള കുഞ്ഞിനേയും സ്വാധീനിക്കും എന്ന് അവർ പറഞ്ഞു. മൂഡ് ഫ്ലക്ച്വേഷനുകൾ കാരണം ഒരുപാട് കരഞ്ഞു, എപ്പോഴും ഛർദിൽ ഉണ്ടായിരുന്നു. ധാരാളം തടി വച്ചു. പ്രെഗ്‌നൻസി എനിക്ക് എളുപ്പമല്ലായിരുന്നു. മൂന്ന് സിനിമകൾ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഒരെണ്ണത്തിൽ സ്ടണ്ട് സീക്യുൻസ് ഉണ്ടായിരുന്നു മറ്റൊന്നിൽ വളരെ ഇന്റെൻസ് ആയ കഥാപാത്രവും ആയിരുന്നു. എനിക്ക് അഭിനയിക്കണമായിരുന്നു, എന്നാൽ എന്റെ വീട്ടുകാർ എന്റെ ആരോഗ്യത്തെ കുറിച്ചു പേടിച്ചിരുന്നു. എനിക്ക് അതിൽ വിഷമമില്ല കാരണം നല്ല ദിവസങ്ങൾ വരാനിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

ആദ്യ ദിവസങ്ങൾ സന്തോഷകരമായിരുന്നു, കുഞ്ഞ് ജനിച്ച ശേഷം ഞാൻ സന്തോഷവതി ആകുമെന്ന് ആണ് ഞാൻ വിചാരിച്ചിരുന്നത്. ഞാൻ എക്സൈറ്റഡ് ആയിരുന്നു അതേ സമയം എനിക്ക് ആശയകുഴപ്പവും ഉണ്ടായിരുന്നു അവൾ കരഞ്ഞപ്പോൾ അത് എന്തിനാണെന്നോ, ഞാനെന്ത് ചെയ്യണമെന്നോ എനിക്ക് അറിയില്ലായിരുന്നു. ഉറക്കമില്ലായ്‌മയും ക്ഷീണവും എന്നെ തളർത്തി. കുഞ്ഞിനെ ശ്രദ്ധിക്കണം എന്ന് അറിയാമെങ്കിലും ഞാൻ അമ്മയോടും മുരളിയോടും അവളെ പിടിക്കാൻ പറഞ്ഞു. പോസ്റ്റ്‌പാർട്ടം ഡിപ്രെഷൻ എന്ന പദത്തെ കുറിച്ചു സുഹൃത്തുക്കളും ഡോക്ടർമാരും പറഞ്ഞു അറിയാം എന്നാലും അതിന്റെ പ്രശ്നങ്ങൾ ഇത്രത്തോളം ഉണ്ടെന്നു മനസിലാക്കിയിരുന്നില്ല. വെറുതെയിരുന്ന് ഒരുപാട് കരഞ്ഞു. മകളെ നോക്കാനോ എന്നെ നോക്കാനോ കഴിയില്ല എന്നിടത്തു നിന്നു ഞാൻ തിരിച്ചു വന്നത് എന്റെ കുടുംബത്തിന്റെയും ഭർത്താവിന്റെയും പിന്തുണ കൊണ്ടാണ്. എന്റെ അടുത്തിരുന്നു അദ്ദേഹം സംസാരിക്കാൻ ശ്രമിച്ചു. ഞാൻ കടന്ന അവസ്ഥയെ കുറിച്ചു ആലോചിക്കുമ്പോഴാണ് പോസ്റ്റ്‌പാർട്ടം ഡിപ്രെഷന്റെ വ്യാപ്തി മനസിലാക്കുന്നത്. ചിലപ്പോൾ അതെന്നെ മോശമായി ബാധിച്ചേനെ. അതിനെ മറികടനെന്നു ചിന്തിക്കുമ്പോൾ സന്തോഷം തോന്നുന്നു

Comments are closed.