അന്ന് ഷർട്ട്‌ മാറ്റി പറ്റിച്ച കാര്യം ഒരു ആഭിമുഖത്തിൽ ഞാൻ പറഞ്ഞപ്പോഴാണ് മമ്മൂക്ക അറിയുന്നത്നാട്യങ്ങളില്ലാത്ത തുന്നൽക്കാരനാണ് ഇന്ദ്രൻസ്. ഇന്ദ്രൻസ് ഇന്ന് തിരിച്ചറിയപെടുന്നതിന്റ തിളക്കത്തിലാണ്. വെറുമോരു ഹാസ്യ താരം എന്ന ലേബലിൽ നിന്നു നല്ല വേഷങ്ങളും അതിനു ലഭിച്ച പുരസ്കാരങ്ങളും അദ്ദേഹം കൈപിടിച്ച് ഉയർത്തിയിരിക്കുകയാണ്. അദ്ദേഹത്തിനുള്ളിലെ അഭിനയ പ്രതിഭയെ തിരിച്ചറിയാൻ മലയാളി എടുത്ത സമയം പതിറ്റാണ്ടുകളാണ്. ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളെന്ന് അദ്ദേഹത്തെ നിസംശയം പറയാനാകും.

ഒരു വസ്ത്രാലങ്കാരകനായി ആണ് അദ്ദേഹം ജീവിതം തുടങ്ങിയത്. ഇന്നത്തെ അദ്ദേഹത്തിന്റെ പല സഹതാരങ്ങൾക്കുണ് സൂപ്പർ സ്റ്റാറുകൾക്കും അദ്ദേഹം വസ്ത്രം തുന്നി കൊടുത്തിട്ടുണ്ട്. അടുത്തിടെ നടൻ മമ്മൂട്ടിയെ ഒരു ഷർട്ട്‌ തുന്നി കൊടുത്തു പറ്റിച്ച കഥ അദ്ദേഹം ഒരു അഭിമുഖത്തിൽ ഓർത്തെടുത്തിരുന്നു. 1983ല്‍ ബാലു കിരിയത്തിന്റെ വിസ എന്ന സിനിമയിൽ വച്ചാണ് ആ സംഭവം എന്ന് ജെ ബി ജംഗ്ഷൻ എന്ന പ്രോഗ്രാമിൽ ഇന്ദ്രൻസ് ഓർത്തെടുക്കുന്നു.

ഇന്ദ്രൻസിന്റെ വാക്കുകൾ ഇങ്ങനെ. മമ്മൂക്കയ്ക്ക് ചില വാശികളൊക്കെയുണ്ട്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം ചെയ്യുന്ന വേലായുധന്‍ ചേട്ടന്‍ എന്നെ കാര്യങ്ങളേല്‍പ്പിച്ച് പോയിരിക്കുകയായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ മമ്മൂക്കയ്ക്ക് ഒരു ഷര്‍ട്ട് വേണ്ടിവന്നു. റെഡി മെയ്ഡ് ഷര്‍ട്ടൊന്നും അവിടെ അപ്പോള്‍ കിട്ടില്ലായിരുന്നു. ഞാനവിടെയുള്ള തുണിയെടുത്ത് തയ്ച്ച് ഭദ്രമായി പാക്ക് ചെയ്ത് ഡി.ബി മാര്‍ക്കൊക്കെ വെച്ചു ഒരു ഷര്‍ട്ടുണ്ടാക്കി. എന്നിട്ട് ഡി.ബി ഷര്‍ട്ടാണെന്ന് പറഞ്ഞ് മമ്മൂക്കയ്ക്ക് കൊടുത്തു. പറ്റിക്കണമെന്ന് വിചാരിച് ചെയ്തതല്ല രക്ഷപ്പെടാന്‍ വേണ്ടി ചെയ്തതാണ്. പിന്നീട് ഒരു അഭിമുഖത്തില്‍ ഞാനിത് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് മമ്മൂക്ക ഇത് അറിഞ്ഞത്

Comments are closed.