ഈ അവാർഡ് ഉമ്മക്കും സഹോദരിമാർക്കും !! തോറ്റു കൊടുക്കാത്തതിന് എനിക്കും നന്ദി !!അടുത്തിടെ മലയാള സിനിമയിൽ നിന്നും വാർത്ത തലകെട്ടുകളിൽ ഏറെയും ഇടം പിടിച്ചത് ഷൈൻ നിഗത്തിന്റെ പേര് തന്നെയാണ്. വെയിൽ എന്ന സിനിമയുടെ നിർമ്മാതാവുമായി ഉള്ള പ്രശ്നങ്ങൾ ഒടുവിൽ വിവാദമാകുകയും. പിന്നിട് ഷെയിൻ അഭിനയിക്കുന്ന സിനിമകളുടെ ചിത്രീകരണം നിർത്തി വയ്ക്കപ്പെടുകയും അതോടൊപ്പം ഷെയിനിനു നിർമ്മാതാക്കളുടെ സംഘടന വിലക്ക് കല്പിക്കുകയും ചെയ്യുന്നത് വരെയെത്തി കാര്യങ്ങൾ. വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. തന്റെ നിലപാടിലുറച് ഷെയിൻ നിഗം ഇപ്പോഴും നിൽക്കുകയാണ്.

തമിഴ് സിനിമ ലോകത്തെ ഏറെ പ്രെസ്റ്റീജിയസ് ആയിട്ടുള്ള ഒരു പുരസ്‌കാരം ആണ് ബിഹൈൻഡ്വുഡ്‌സ് ഗോൾഡ് മെഡൽ അവാർഡ്‌സ്. കുമ്പളങ്ങി നൈറ്റ്‌സിലെയും ഇഷ്‌കിലെയും അഭിനയത്തിന് ഇക്കുറി ഷെയിൻ ആ അവാർഡിന് അർഹനായിരുന്നു. മികച്ച നടനുള്ള സ്‌പെഷ്യല്‍ മെന്‍ഷന്‍ ആണ് ഷെയിന്‍ നിഗം ഏറ്റുവാങ്ങിയത്. തമിഴിലെ മിന്നും താരം ശിവകർത്തികേയനിൽ നിന്നുമാണ് ഷെയിൻ അവാർഡ് കൈപ്പറ്റിയത്. അവാർഡ് വാങ്ങിയതിന് ശേഷം വികാര നിർഭരമായ ഒരുപിടി വാക്കുകൾ ഷെയിൻ വേദിയിൽ പറയുകയുണ്ടായി. ഷെയിനിന്റെ വാക്കുകൾ ഇങ്ങനെ.

ഈ അവാര്‍ഡ് എന്റെ ഉമ്മയ്ക്കും സഹോദരിമാര്‍ക്കുമായി സമര്‍പ്പിക്കുകയാണ്. നിങ്ങള്‍ എന്താവണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണം. തോറ്റ് കൊടുക്കാത്തതിന് എനിക്കും നന്ദി പറയുന്നു.വിട്ടുകൊടുക്കാതെ മുന്നേറുമ്പോള്‍ ഈ ലോകം അത് നിങ്ങള്‍ക്കായി നടത്തിത്തരും. അഭിനയിക്കുമ്പോഴും സംസാരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും അത് സ്‌നേഹത്തോടെ ചെയ്യൂ. എങ്കില്‍ അത് യൂണിവേഴ്‌സല്‍ ആകും. ഏ ആര്‍ റഹ്മാന്‍ പറഞ്ഞത് പോലെ എല്ലാ പുകഴും ഇറൈവനുക്ക്, അത് തന്നെ പറയുന്നു. സച്ചിന്‍ ഒരിക്കല്‍ പറഞ്ഞത് പോലെ, ഇത് ഒന്നിന്റെയും അവസാനമല്ല, തുടക്കമാണ്.

Comments are closed.