താങ്കൾ ഒരു ആണല്ലേ,മുളയിലേ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറഞ്ഞുകൂടേ, നീരജിനോട് പ്രൊഡക്ഷൻ കൺട്രോളർനീരജ് മാധവ് അടുത്തിടെ മലയാള സിനിമയിൽ തരം തിരിവുകൾ ഇപ്പോഴുമുണ്ട് എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. താരങ്ങൾ ചായ കുടിക്കുന്ന ഗ്ലാസുകളിൽ പോലും തരം തിരിവ് നിലനിൽക്കുന്നു എന്നാണ് നീരജ് മാധവ് പറഞ്ഞത്. താരങ്ങളെ ഒതുക്കാൻ വേണ്ടിയുള്ള ഒരു സംഘം സിനിമയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു മാത്രം നിൽക്കുന്നവരെ മാത്രമേ അവർ സിനിമകളിൽ വിളിക്കാറുള്ളു എന്നും അവരുടെ ഗുഡ് ബുക്കിൽ താൻ ഇല്ല എന്നെല്ലാമാണ് നീരജ് മാധവ് പറഞ്ഞത്.

ഈ പറഞ്ഞ കാര്യങ്ങളിൽ ഫെഫ്കയും അമ്മയും നീരജ് മാധവിനോട്‌ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടു. തനിക്ക് ഉണ്ടായ അനുഭവത്തിൽ നിന്നുമാണ് അങ്ങനെ പറഞ്ഞത് എന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്നുമാണ് നീരജ് മറുപടി നൽകിയത്. ഫേസ്ബുക്കിൽ പറഞ്ഞ കാര്യങ്ങൾ താരം നൽകിയ കത്തിലും ഉന്നയിച്ചിട്ടുണ്ട്. ആരുടേയും പേരെടുത്തു പറയുന്നില്ല എന്നാണ് നീരജ് പറഞ്ഞത്. നീരജ് ഉന്നയിച്ച വിഷയത്തെ കുറിച്ചു കൂടുതൽ ചർച്ച ചെയ്യണം എന്നാണ് ഫെഫ്കയുടെ നിലപാട്. എന്നാൽ നീരജിനു എതിരെ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി സുശീലൻ രംഗത്ത് വന്നിട്ടുണ്ട്. മുളയിലേ നുള്ളാൻ ശ്രമിച്ച ആളിന്റെ പേര് പറയാത്തത് എന്ത് എന്നാണ് നീരജ്നോട്‌ ഷിബു സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിലൂടെ ചോദിക്കുന്നത്. കുറിപ്പ് ഇങ്ങനെ.

താങ്കൾ ഒരു ആണല്ലേ ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ ? പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ മൊത്തത്തിൽ അല്ലല്ലോ ?നീരജിനെ നുള്ളിയത് ..അപ്പോൾ സത്യസന്ധതയോടെ..ആണത്തത്തോടെ പേര് പറയുക .അതാണ് വേണ്ടത് ..താങ്കളുടെ കൂടെ അഭിനയിച്ചവരെയും , ടെക്‌നീഷ്യന്മാരെയും ,നിർമ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കിൽ പിന്നെ എന്തിന് പേടിക്കണം … സത്യസന്ധമായി പേര് തുറന്നു പറയുക.. താങ്കൾ പേര് പറയാത്തത് കാരണം ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണ് ..അത് ഒരിക്കലും ശരിയല്ല . 2015ൽ ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തിലും താങ്കൾ അഭിനയിച്ചിട്ടുണ്ട് .

Comments are closed.