ചേട്ടന്റെ ഹണി മൂൺ ആണ് മുടക്കരുത് മോളൊന്നു ചിരിക്കു പ്ലീസ്ഗിരിരാജൻ കോഴി എന്ന പ്രേമത്തിലെ വേഷത്തിലൂടെ പ്രേക്ഷക മനസ്സുകളിലേക്ക് കയറിക്കൂടിയ ഒരാളാണ് ഷറഫുദീൻ. ചെറിയ വേഷങ്ങളിൽ നിന്നുമാണ് തുടങ്ങിയത് എങ്കിലും പിന്നിട് വ്യത്യസ്തങ്ങളായ വേഷങ്ങൾ ഷറഫുദീനെ തേടി എത്തി. വരത്തനിലെയും, അഞ്ചാം പാതിരയിലെയും വില്ലൻ വേഷങ്ങൾ ഷറഫുദീന്റെ റേഞ്ച് പ്രേക്ഷകർക്ക് മനസിലാക്കി കൊടുത്ത വേഷങ്ങളാണ്. ബീമയാണ് ഷറഫുദ്ദീന്റെ ഭാര്യ. 2015ലായിരുന്നു ഷറഫിന്റെയും ബീമയുടെയും വിവാഹം. രണ്ട് പെണ്മക്കളാണ് ഷറഫുദീന്.

ചങ്ങനാശ്ശേരിക്കാരിയാണ് ഷറഫുദീന്റെ ഭാര്യ ബീമ. ഷറഫ് കുടുംബത്തോടെ ആലുവയിലാണ് താമസം. ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ് ബീമയെ ഷറഫ് പെണ്ണ് കാണുന്നത്. ആ സമയത്ത് ഒരു സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിലായിരുന്നു ഷറഫുദീനു ജോലി. അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹ ശേഷം നടന്ന രസകരമായ ഒരു സംഭവത്തെ കുറിച്ചു ഷറഫ് പറഞ്ഞിരുന്നു. പ്രേമത്തിന്റ ഷൂട്ടിന് ഇടയ്ക്കായിരുന്നു ഷറഫുദീന്റെ വിവാഹം.

ഷൂട്ടിനിടയിൽ കല്യാണവും നിശ്ചയവുമൊക്കെ കഴിഞ്ഞു. പക്ഷേ, ഞാൻ ഗിരിരാജൻ കോഴിയായി മഞ്ഞ ഷർട്ടും ഇട്ട് പറയുന്ന പ്രധാന ഡയലോഗ് ഷൂട്ട് ചെയ്തിട്ടില്ലായിരുന്നു. ഹണിമൂണിന് പോകാൻ ഫ്ലൈറ്റ് ബുക്ക് ചെയ്തതിന്റെ തലേദിവസം കൃത്യമായി ഷൂട്ട് വന്നു. ഓരോ ഭാഗവും എടുത്തു തീരുമ്പോൾ ആശ്വാസമാണ് വേഗം ഹണിമൂണിനു പോകാല്ലോ. പക്ഷേ, ഞാൻ ഡയലോഗ് പറയുമ്പോൾ അനുപമ ചിരിക്കുന്ന ഭാഗം എത്രയെടുത്തിട്ടും ശരിയാകുന്നില്ല. അവസാനം ഞാനവൾടെ മുന്നിൽ മുട്ടേൽ കുത്തി നിന്നു പറഞ്ഞു, ചേട്ടന്റെ ഹണിമൂണാണ്, മുടക്കരുത്. മോളൊന്ന് ചിരിക്കൂ, പ്ലീസ്.. ഷറഫുദീൻ ആ സംഭവം ഓർത്തെടുക്കുന്നതിങ്ങനെ

Comments are closed.