മോഹൻലാലും ഫഹദും ഒന്നിക്കുന്നു രഞ്ജിത് ചിത്രത്തിലൂടെ

0
10

മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ രണ്ട് പേരാണ് ഫഹദും മോഹൻലാലും. ഇരുവരും അനായാസ അഭിനയത്തിന്റെ വ്യക്താക്കൾ. നാച്ചുറൽ ആക്ട്ടിങ് എന്ന രീതിയെ പിന്തുടരുന്ന ഈ താരങ്ങൾ അവരവരുടെ പ്രകടനങ്ങൾ കൊണ്ട് ഓരോ തവണയും വിസ്മയിപ്പിക്കാറുണ്ട്. നാൽപതു വർഷങ്ങളായി മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഫഹദാകട്ടെ ഓരോ സിനിമ കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരാൾ

ഇരുവരും ഒന്നിച്ചൊരു സിനിമ എന്നതൊരു സ്വപ്നം തന്നെയാകും മലയാളികൾക്ക്. ഇതിനു മുൻപ് റെഡ് വൈൻ എന്ന സിനിമയിലൂടെ ഫഹദും മോഹൻലാലും ഒന്നിച്ചിട്ടുണ്ടെങ്കിലും, ഒരു വമ്പൻ പ്രോജെക്ടിലൂടെ ഇരുവരും ഒന്നിക്കുന്നത് വീണ്ടും കാണാൻ ആഗ്രഹിക്കുകയാണ് ആരാധകർക്ക്. അത്തരത്തിലൊരു ചിത്രം സാധ്യമായേക്കും എന്ന സൂചന നല്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌