എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്?!! ഷെയിൻ നിഗം

0
15

നടൻ ഷെയിൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വാർത്ത തലകെട്ടുകളിൽ നിന്നു മാറുന്ന മട്ടില്ല. നിർമ്മാതാക്കളുടെ സംഘടന വിലക്ക് കല്പിച്ച ഷൈൻ കുറച്ചു ദിവസങ്ങളായി ചർച്ചകളിൽ ഒന്നും പങ്കെടുക്കാതെ മാറി നിൽക്കുകയായിരുന്നു. ഇപ്പോളിതാ സിനിമ നടൻ സിദ്ദിഖിന്റെ നേതൃത്വത്തിൽ ഷെയിനമായി മധ്യസ്ഥ ചർച്ചകൾ താര സംഘടന അമ്മ ആരംഭിച്ചിരിക്കുകയാണ്. സിദ്ദിഖിന്റെ ആലുവയിലെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇന്നലെയായിരുന്നു കൂടികാഴ്ച്ച. മുടങ്ങിക്കിടക്കുന്ന സിനിമകൾ പൂർത്തീകരിക്കണം എന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്ന് ഷെയിൻ പറയുന്നു. മാതൃഭൂമി ന്യൂസിനോട് ഷെയിൻ സംസാരിച്ചതിങ്ങനെ.

“ചര്‍ച്ച നടന്നിട്ടില്ല, വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടന്നത്. മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഒരുപാട് പേരുടെ സ്വപ്‌നമാണ് സിനിമ. എല്ലാവരുടെയും അധ്വാനമുണ്ട്. എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്? സിനിമ വൃത്തിയായി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിപ്പോയി. ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് സംവിധായകന്‍ പോലും എന്നെ കൊണ്ടെത്തിച്ചു. ഇല്ല എന്ന് അവിടെ ആരെങ്കിലും പറയട്ടെ..’. സിനിമ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് എന്റെ തീരുമാനം.”

ഷെയിനുമായി ചർച്ചകൾ നടത്തിയ ശേഷം നിർമ്മാതാക്കളുടെ സംഘടനയോട് കാര്യങ്ങൾ അവതരിപ്പിക്കാം എന്ന നിലപാടിലാണ് അമ്മ സംഘടന. വെയിൽ സിനിമയുടെ ഷൂട്ടിംഗിന് ആവശ്യമുള്ള ദിവസങ്ങളുടെ കാര്യത്തിലാണ് പ്രധാനമായും തീരുമാനമാകേണ്ടത്. വെയിൽ, ഖുർബാനി എന്നി ചിത്രങ്ങൾ ഇനി ഷൂട്ട്‌ ചെയ്യേണ്ടെന്നും ആ ചിത്രങ്ങൾക്കുണ്ടായ നഷ്ടങ്ങൾ ഷൈൻ നികത്തണം എന്നുമാണ് നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്.