വിവാഹമോചിതന്‍, ഭാര്യയെയും മക്കളെയും നോക്കാത്തവന്‍ എന്നുള്ള പ്രചാരണം!! നടൻ ഷാനവാസിന്റെ പ്രതികരണമിങ്ങനെ

0
1167

ടെലിവിഷൻ സീരിയലുകളിലെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ഒരാളാണ് ഷാനവാസ്‌.വില്ലൻ വേഷങ്ങളിലൂടെയാണ് തുടക്കം എങ്കിലും താരം പിന്നീട് നായക വേഷങ്ങളിൽ നല്ല പ്രകടനങ്ങൾ നൽകി.തന്റെ ജീവിതത്തെ കുറിച്ചു ഒരുപാട് കുപ്രചാരണങ്ങൾ ഉണ്ടാകുന്നുണ്ടെന്നു പല കുറി ഷാനവാസ് മാധ്യമങ്ങളോട് തുറന്നു പറഞ്ഞിട്ടുള്ള ഒരാളാണ്.

കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ഇടാത്തതും കുടുംബവുമൊത്ത് അഭിമുഖങ്ങള്‍ നല്‍കാത്തതും വിവാഹമോചിതനായതിനാലാണ് എന്ന തരത്തിലുള്ള കുപ്രചാരണങ്ങൾക്ക് എതിരെ താരം ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.”സോഷ്യല്‍ മീഡിയയില്‍ എന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് വളരെ മോശം കമന്റുകള്‍ ധാരാളമായി വരാറുണ്ട്. താന്‍ വിവാഹ മോചിതനാണ്, കുടുംബം നോക്കാത്തൊരാളാണ്, അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളിടാത്തത്, കുടുംബവുമൊത്തുള്ള അഭിമുഖങ്ങള്‍ വരാറില്ലല്ലോ എന്നൊക്കെയാണ് ആരോപണങ്ങള്‍.

ഇതിനൊന്നും മറുപടി പറയേണ്ട എന്നു തീരുമാനിച്ചിരുന്നതാണ്. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എല്ലാം. തന്റെ കുടുംബ ജീവിതത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. തന്റെ നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ അറിയാം. നാട്ടില്‍ വന്നു തിരക്കിയാല്‍ മതിയല്ലോ. താനും എന്റെ ഭാര്യയും മക്കളും സന്തോഷത്തോടെയാണ് ജീവിക്കുന്നത്.” വനിതക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞതിങ്ങനെ.