ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ടു, കൂലിപ്പണിക്ക് വരെ പോയി, ഉമ്മയുടെ ആ സ്വപ്നം സാക്ഷാത്കരിക്കാനായി ഇപ്പോഴും യാത്രസീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ ഒരു നടനാണ് ഷാനവാസ്. വർഷങ്ങൾക്ക് മുൻപ് തന്നെ സീരിയൽ മേഖലയിൽ സജീവമാണെങ്കിലും സമീപകാലത്തു സീത എന്ന സീരിയലിൽ അഭിനയിച്ചതോടെ ആണ് ഷാനവാസിനെ കൂടുതൽ പേരറിഞ്ഞത്. ഇന്ദ്രൻ എന്ന ഷാനവാസിന്റെ കഥാപാത്രവും സ്വാസികയുടെ നായികാ കഥാപാത്രവുമായി ഉള്ള കെമിസ്ട്രി വളരെയധികം പ്രശംസ നേടി. ഇവരുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിക്കപ്പെട്ടു.

വില്ലത്തരമുള്ള കഥാപാത്രങ്ങളിൽ നിന്നുമാണ് തുടങ്ങിയത് എങ്കിലും ഷാനവാസ്‌ ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ഒരാളാണ്. പതിമൂന്നാം വയസിൽ കുടുംബത്തിന് വേണ്ടി ഓടി തുടങ്ങിയ ഇന്നും കിഡ്നി പേഷ്യന്റ് ആയ ഉമ്മക്ക്‌ ഒപ്പം സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിലേക്ക് ഇപ്പോഴും യാത്ര ചെയ്യുകയാണ് ഷാനവാസ്‌. ഷാനവാസ്‌ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഷാനവാസിന്റെ ഉപ്പ ഹൃദയാഘാതം വന്നു മരിക്കുകയായിരുന്നു. ഉമ്മയുടെയും രണ്ട് സഹോദരിമാരുടെയും ചുമതല അതോടെ ഷാനവാസ്‌ എന്ന പതിമൂന്നു വയസുകാരനിലായി. പത്താം ക്ലാസ്സ്‌ പഠനത്തിന് ശേഷം പല ജോലികൾക്ക് പോയിതുടങ്ങി ഷാനവാസ്‌. കൂലിപ്പണി, പെയിന്റിംഗ്, കെട്ടിടം പണി, ഓട്ടോറിക്ഷ ഓടിക്കൽ അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയും ഷാനവാസ്‌ ഡിഗ്രി വരെ പഠിച്ചു.

ഓടിട്ട ഒരു പഴയ വീടായിരുന്നു ഷാനവാസിന്റേത്. ഷാനവാസ്‌ ജനിച്ചു വളർന്ന പഴയ മണ്ണ് കൊണ്ട് കെട്ടിയ ഓല പുര കത്തി നശിച്ചപ്പോൾ ആണ് ഉപ്പ അത് വയ്ക്കുന്നത്. അടുത്ത കാലം വരെയും ആ ഓടിട്ട വീട്ടിൽ ആയിരുന്നു ഷാനവാസ്‌ താമസിച്ചിരുന്നത്. എന്നാൽ കിഡ്നി പേഷ്യന്റ് ആയ ഉമ്മക്ക്‌ ആ പഴയ വീട്ടിലെ പൊടി താങ്ങാൻ കഴിയാതെ വന്നപ്പോൾ ഷാനവാസും കുടുംബവും വാടക വീട്ടിലേക്ക് മാറി. മനോരമക്ക് നൽകിയ അഭിമുഖത്തിൽ ഷാനവാസ്‌ പറയുന്നത് ഉമ്മയുടെ കൈ പിടിച്ചൊരു പുതിയ വീടിലേക്ക് കയറുന്നതാണ് അയാളുടെ സ്വപ്നം എന്നാണ്. അതിനുള്ള ജോലികൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു അതിനിടെ ആണ് കോവിഡ് പ്രതിസന്ധി വന്നത്. പിന്നിട്ട നാൾവഴികളിലെ കാഠിന്യം ഒരുപാടായിരുന്നത് കൊണ്ട് തന്നെ അയാളുടെ സ്വപ്നങ്ങളും ചെറുതാണ്. അതിനു അയാൾക്ക് സാധിക്കട്ടെ, ആ ഉമ്മക്ക് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ

Comments are closed.