ശനയയുടെ കൈ വിഹാന്റെ പാത്രത്തിൽ, മക്കളുടെ ക്യൂട്ട് ഫോട്ടോ പങ്കു വച്ചു വിനീത് ശ്രീനിവാസൻ

0
9

മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി ആണ് കരിയർ തുടങ്ങിയതെങ്കിലും പിന്നീട് പല മേഖലകളിലും വിനീതിന്റെ പ്രതിഭ തെളിഞ്ഞു. മലർവാടി ആർട്സ് ക്ലബ്ബിലൂടെ സംവിധായകനും തിരക്കഥാകൃത്തും ഒക്കെ ആയി മാറിയ വിനീത് സംവിധാനം ചെയ്ത എല്ലാം സിനിമകളും ഹിറ്റായി. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് വിനീത്. ഹൃദയം എന്നാണ് ചിത്രത്തിന്റെ പേര്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ദിവ്യയാണ് വിനീതിന്റെ ഭാര്യ.ഒരു പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 2012 ലാണ് ഇവർ വിവാഹിതരായത്. ഒരേ കോളേജിലാണ് ദിവ്യയും വിനീതും പഠിച്ചിരുന്നത്. ദിവ്യ വിനീതിന്റെ ജൂനിയർ ആയിരുന്നു. അവിടെ വച്ചു മൊട്ടിട്ട പ്രണയമാണ് പിന്നീട് വിവാഹത്തിൽ എത്തി നിന്നത്. എട്ടു വർഷത്തോളം നീണ്ട പ്രണയമായിരുന്നു അത്. ഇപ്പോൾ ചെന്നൈയിൽ സെറ്റിൽ ചെയ്തിരിക്കുകയാണ് വിനീതും ദിവ്യയും. ഇരുവരും പഠിച്ചതും ചെന്നൈയിലാണ്.

രണ്ടു മക്കളാണ് ഇവർക്ക്. വിഹാനും, ശയാനയും. 2017 ലാണ് വിഹാൻ ജനിക്കുന്നത്, 2019 ൽ ശയാനയും. മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വിനീത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. ഇപ്പോൾ മക്കളുടെ ഒരു ക്യൂട്ട് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യതിരിക്കുകയാണ്. വിഹാന്റെ പാത്രത്തിൽ ശയന കൈയിടുന്നു ചിത്രമാണ് വിനീത് പോസ്റ്റ്‌ ചെയ്തത്. ക്യാപ്‌ഷൻ ഇല്ല എന്ന കുറിപ്പോടെ ആണ് വിനീത് ചിത്രം പോസ്റ്റ്‌ ചെയ്തത്. ചിത്രം നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി.