തിലകന്റെ കുടുംബത്തിൽ നിന്നും മറ്റൊരു താരമോ, വൈറലായി ഷമ്മി തിലകന്റെ മകന്റെ ചിത്രം

0
6

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് തിലകൻ. അദ്ദേഹത്തോളം പ്രതിഭയും മികവുമുള്ള നടൻമാർ മലയാളത്തിലേക്ക് കടന്നു വന്നിട്ടില്ല എന്ന് വേണം പറയാം. നാടക കളരികൾ നൽകിയ കരുത്തിലൂടെ ആണ് സിനിമയിലേക്കുള്ള തിലകന്റെ വരവ്. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലുമെല്ലാം അദ്ദേഹം മലയാള സിനിമയിൽ തിളങ്ങി നിന്നു.

തിലകന്റെ മക്കളായ ഷമ്മി തിലകനും, ഷോബി തിലകനുമെല്ലാം കലാമേഖലയിൽ സജീവമാണ്. ഡബ്ബിങ് ആർട്ടിസ്റ് ആയും നടനയുമെല്ലാം തിളങ്ങി നിൽക്കുന്ന ഒരാളാണ് ഷമ്മി തിലകൻ. വളരെയധികം പ്രേക്ഷകപ്രീതി അദ്ദേഹത്തിനുണ്ട്.സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് ഷമ്മി തിലകൻ. ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം ഷമ്മി തിലകന്റെ മകനാണ്. അഭിമന്യു തിലകൻ. മകന് ജനംദിനാശംസകൾ നേർന്നു കൊണ്ട് ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത അഭിമന്യുവിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

ചിത്രം കണ്ടു അഭിമന്യു എന്നാണ് സിനിമയിലേക്ക് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഒരു സിനിമ താരമാകാൻ പറ്റിയ ലുക്ക്‌ ആണ് അഭിമന്യുവിന്റെത് എന്നും പ്രേക്ഷകർ പറയുന്നുണ്ട്. സിനിമയിലെത്താൻ എന്താ താമസിക്കുന്നത് എന്നും ഷമ്മിയുടെ പോസ്റ്റിനു താഴെ കമെന്റുകൾ വരുന്നുണ്ട്