ഈ ഡീസന്റ് ഡ്രെസ്സ് ഇടാൻ അമ്മയുടെ അനുവാദം കിട്ടി!!ശാലിൻ സോയ

0
4577

സിനിമകളിലൂടെയും സീരിയലിലൂടെയും ശ്രദ്ധേയായ നടിയാണ് ശാലിൻ സോയ. മിനി സ്‌ക്രീനിൽ നിന്നുമാണ് ശാലിൻ സിനിമകളിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി എന്ന കഥാപാത്രമാണ് ശാലിനെ പ്രശസ്തയാക്കിയത്. ശാലിന്റെ അമ്മ ഒരു ഡാൻസ് ടീച്ചറാണ്.ശാലിനും നൃത്തത്തിൽ പ്രാവീണ്യം നേടിയ ഒരാളാണ്. 2004ൽ മിഴി തുറക്കുമ്പോൾ എന്ന സീരിയലിലൂടെ ആണ് ശാലിൻ സോയ അഭിനയ ലോകത്തേക്ക് എത്തുന്നത്

മുപ്പതോളം സിനിമകളിൽ ഷാലിൻ സോയ അഭിനയിച്ചിട്ടുണ്ട്.ആറ് ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച താരം സ്വന്തമായി ഷോർട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.തമിഴിലും ശാലിൻ അഭിനയിച്ചിട്ടുണ്ട്.2004-ൽ ബാലതാരമായി ക്വട്ടേഷൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്.

സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആയ താരമാണ് ശാലിൻ. തന്റെ വീഡിയോകളും ഫോട്ടോഷൂട്ടുകളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ശാലിൻ ഇപ്പോൾ പങ്കു വച്ച ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.ഒരു വെള്ള ഷർട്ട് ധരിച്ച ചിത്രം പോസ്റ്റ്‌ ചെയ്തു ശാലിൻ കുറിച്ചത് ഇങ്ങനെ “ഈ ഡീസന്റ് ഡ്രെസ്സ് ഇടാൻ അമ്മയുടെ അനുവാദം കിട്ടി.”