അന്ന് തടി കാരണം ഇടാൻ കഴിഞ്ഞില്ല, സെലീന ഗോമസ് മോഡൽ സ്കർട്ടിൽ ശാലിൻ സോയ

0
10861

സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയായ താരമാണ് ശാലിൻ സോയ. ബാലതാരമായി ആണ് ശാലിൻ സോയ അഭിനയ ലോകത്തു എത്തുന്നത്. നൃത്തത്തിലും ശാലിൻ പ്രാവീണ്യം നേടിയിട്ടുണ്ട്. അവതാരിക എന്ന നിലയിലും ശാലിൻ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി എന്ന കഥാപാത്രമാണ് ശാലിനെ പ്രേക്ഷകർക്ക് പരിചിതയാക്കിയത്. മലപ്പുറം തിരൂർ സ്വദേശിനിയാണ് ശാലിൻ സോയ.

ഔട്ട്‌ ഓഫ് സിലബസ് എന്ന ചിത്രത്തിൽ അഭിനയിച്ചാണ് ശാലിൻ സിനിമ ലോകത്തു എത്തുന്നത്. 2006 ൽ ആയിരുന്നു അത്. മുപ്പതോളം സിനിമകളിൽ താരം വലുതും ചെറുതുമായ വേഷങ്ങൾ ചെയ്തു. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയായിരുന്നു ശാലിൻ അഭിനയിച്ചു അവസാനമായി പുറത്ത് വന്ന ചിത്രം. 2004 ൽ മിഴി തുറക്കുമ്പോൾ എന്ന സീരിയലിൽ അഭിനയിച്ചായിരുന്നു മിനി സ്‌ക്രീനിൽ താരം അഭിനയജീവിതത്തിനു തുടക്കമിട്ടത്.

അടുത്തിടെ ശരീര ഭാരം കുറച്ചു ശാലിൻ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അറുപത്തിയെട്ടു കിലോയിൽ നിന്നും അൻപത്തി അഞ്ചു കിലോയിലേക്ക് ആണ് ശാലിൻ ശരീര ഭാരം കുറച്ചത്.ഇപ്പോൾ ശാലിൻ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു പോസ്റ്റ്‌ വൈറലാണ്. സെലീന ഗോമസിന്റെ ലുക്കിൽ ഉള്ള ഒരു ഡ്രസ്സ്‌ ധരിച്ചുള്ള ഒരു ഫോട്ടോയാണ് ശാലിൻ പോസ്റ്റ്‌ ചെയ്തത്. താൻ ഒരു സെലീന ഗോമസ് ഫാൻ ആണെന്നും തനിക്ക് അച്ഛൻ വാങ്ങി തന്ന സെലീന ഗോമസ് മോഡൽ സ്കർട്ട് തടി കാരണം ഇടാൻ പറ്റിയിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ അതിനു കഴിയുന്നു എന്നുമാണ് ശാലിൻ കുറിച്ചത്