68 കിലോയിൽ നിന്ന് 55 കിലോയിലേക്ക്, ശാലിൻ സോയ

0
89

സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയായ താരമാണ് ശാലിൻ സോയ. ബാലതാരമായി ആണ് ശാലിൻ സോയ അഭിനയ ലോകത്തു എത്തുന്നത്. നൃത്തത്തിലും ശാലിൻ പ്രാവീണ്യം നേടിയിട്ടുണ്ട്. അവതാരിക എന്ന നിലയിലും ശാലിൻ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി എന്ന കഥാപാത്രമാണ് ശാലിനെ പ്രേക്ഷകർക്ക് പരിചിതയാക്കിയത്. മലപ്പുറം തിരൂർ സ്വദേശിനിയാണ് ശാലിൻ സോയ.

സ്വന്തമായി മൂന്നു ഷോർട്ട് ഫിലിമുകൾ ശാലിൻ സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ താരം പങ്കു വച്ച മേക്ക് ഓവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ശരീര ഭാരം കുറിച്ചുള്ള ലുക്കിലാണ് താരം എത്തുന്നത്. അറുപത്തി എട്ടു കിലോ ഭാരമുണ്ടായിരുന്ന താരം അത് കുറച്ചു 55 കിലോ ആകിയിരിക്കുകയാണ്. താരത്തിന്റെ എഫോർട്ടിന് കൈയടി നല്കുകയാണ് സോഷ്യൽ മീഡിയ.

ഔട്ട്‌ ഓഫ് സിലബസ് എന്ന ചിത്രത്തിൽ അഭിനയിച്ചാണ് ശാലിൻ സിനിമ ലോകത്തു എത്തുന്നത്. 2006 ൽ ആയിരുന്നു അത്. മുപ്പതോളം സിനിമകളിൽ താരം വലുതും ചെറുതുമായ വേഷങ്ങൾ ചെയ്തു. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയായിരുന്നു ശാലിൻ അഭിനയിച്ചു അവസാനമായി പുറത്ത് വന്ന ചിത്രം. 2004 ൽ മിഴി തുറക്കുമ്പോൾ എന്ന സീരിയലിൽ അഭിനയിച്ചായിരുന്നു മിനി സ്‌ക്രീനിൽ താരം അഭിനയജീവിതത്തിനു തുടക്കമിട്ടത്.