വൈറലായി ശാലിൻ സോയയുടെ പുത്തൻ ചിത്രങ്ങൾ

0
1149

ബാലതാരമായി സിനിമ സീരിയൽ രംഗത്ത് എത്തിയ താരമാണ് ശാലിൻ സോയ. ശാലിൻ ഒരു അഭിനേത്രി മാത്രമല്ല ഒരു സംവിധായിക എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മൂന്നു ഷോര്‍ട്ട് ഫിലിമുകള്‍ താരം സംവിധാനം ചെയ്തിട്ടുണ്ട്. മോഡലിംഗിലും അവതാരകയായിയുമെല്ലാം ശാലിൻ സോയ തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ ചിത്രങ്ങൾ ആരാധകരുമായി ശാലിൻ ഇടയ്ക്കിടെ പങ്കു വയ്ക്കാറുണ്ട് ഇൻസ്റാഗ്രാമിലൂടെ.

ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ആണ് ശാലിൻ സോയ പ്രശസ്തയാകുന്നത്. ദീപ റാണി എന്നായിരുന്നു ശാലിന്റെ കഥാപാത്രത്തിന്റെ പേര് 2004 മുതൽ ശാലിൻ അഭിനയ രംഗത്തുണ്ട്. സിനിമയിലും 2004 ലാണ് അരങ്ങേറ്റം കുറിക്കുന്നത്. മിഴിതുറക്കുന്നു എന്ന സൂര്യ ടി വിയിലെ സീരിയലാണ് ആദ്യം അഭിനയിച്ചത്. കിരൺ ടി വി യിലെ ജസ്റ്റ്‌ ഫോർ കിഡ്സ്‌ എന്ന പ്രോഗ്രാമും ശാലിനെ ശ്രദ്ധേയയാക്കി. ആക്ഷന്‍ കില്ലാഡി, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതാരകയായും താരമെത്തി.

ശാലിൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലാണ്. ഗ്ലാമർ ലുക്കിൽ ഉള്ള ചിത്രങ്ങളാണ് ശാലിൻ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോക്ക് താഴെ കമന്റ്‌ ചെയ്തു എത്തുന്നത്. സംവിധാനയാകൻ ഒമർ ലുലു അടക്കമുള്ളവർ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചു എത്തിയിരുന്നു.