നിർമ്മാതാക്കൾക്ക് മനോവിഷമമല്ല മനോരോഗമാണ് !! ഷെയിൻ പറയുന്നു !!ഷെയിൻ നിഗം ഫിലിം പ്രൊഡ്യൂസഴ്സ് എന്നിവർ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുന്ന മട്ടില്ല. വെയിൽ എന്ന സിനിമയുമായി സംബന്ധിച്ചു ഷെയിനും നിർമ്മാതാവ് ജോബി ജോർജുമായി ഉണ്ടായ പ്രശ്നങ്ങൾ പിന്നിട് പുറം ലോകമറിയുകയും അസോസിയേഷൻ ഇടപെടുകയും സമവായത്തിൽ എത്തിയതുമാണ്. എന്നാൽ പിന്നിട് ആരംഭിച്ച സിനിമയുടെ ഷൂട്ടിനിടയിലും പ്രശ്‍നങ്ങൾ തലപൊക്കിയപ്പോൾ ഷെയിൻ അപ്പോൾ അഭിനയിക്കുണ്ടായിരുന്ന സിനിമകളുടെ ചിത്രീകരണം നിർത്തി വയ്ക്കാനും, ഷെയിനിനെ സിനിമകളിൽ നിന്നു വിലക്കാനും അസോസിയേഷൻ തീരുമാനിച്ചു

ഷെയിനിന്റെ വിലക്കുമായി പ്രശ്നങ്ങൾ തീരെ കെട്ടടങ്ങിയ മട്ടില്ല എന്ന് തന്നെ വേണം പറയാൻ. ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ മനസ് തുറക്കവേ ഷെയിൻ നിർമ്മാതാക്കളുടെ സംഘടനക്ക് എതിരെ തുറന്നടിച്ചു. തിരുവനന്തപുരത്തു നടക്കുന്ന iffk യിൽ ഷെയിൻ നിഗം നായകനായ ഇഷ്ഖ് എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്നു. Iffk യിലേക്ക് ഷെയിൻ ഇന്ന് എത്തിയിരുന്നു. അവിടെ വച്ചു ഷെയിൻ മാധ്യമ പ്രവർത്തകരെ കണ്ടു. ഷെയിൻ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്

” ഒത്തുതീർപ്പുകൾക്ക് വേണ്ടി പല കുറി പോയിരുന്നു. അവിടെ നമ്മളെ അവർ കൊണ്ടുപോയി ഇരുത്തും. എന്നിട്ട് നമ്മുടെ സൈഡ് ഒന്നും കേൾക്കില്ല. അവർ റേഡിയോ പോലെ അങ്ങോട്ടൊന്നും പറയാൻ കഴിയാത്ത രീതിയിൽ സംസാരിക്കും. നമ്മൾ അവർ പറയുന്നത് അനുസരിക്കണം. കൂടിപ്പോയാൽ പ്രെസ്സ് മീറ്റിൽ വച്ചു ഖേദം പ്രകടിപ്പിക്കും. എന്നിട്ട് എന്താ സംഭവിക്കുന്നത്. പിന്നിട് സെറ്റിൽ എത്തിയപ്പോൾ എന്നെ ബുദ്ധിമുട്ടിച്ചത് ക്യാമറാമാനും സംവിധായകനുമാണ്. ” നിർമ്മാതാക്കൾക്ക് ഉണ്ടായ മനോവിഷമത്തെ കുറിച്ചുള്ള ചോദ്യത്തിന് നിർമ്മാതാക്കൾക്ക് മനോവിഷമമാണോ അതോ മനോരോഗമോ എന്ന തമാശ കലർന്ന ഉത്തരമാണ് ഷെയിൻ നൽകിയത്

Comments are closed.