പത്തു വർഷത്തോളം നല്ല വേഷങ്ങൾക്ക് വേണ്ടി കാത്തിരുന്നു, മനസ് മടുത്ത സമയത്ത് പിന്തുണച്ചത് ഷഫ്‌നഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേഷണം ആരംഭിച്ച സീരിയലാണ് സാന്ത്വനം. നടി ചിപ്പിയുടെ ഭർത്താവ് രഞ്ജിത് നിർമ്മിക്കുന്ന പരമ്പര സംപ്രേക്ഷണം തുടങ്ങിയിട്ട് കുറച്ചു നാലുകൾ മാത്രമേ ആയിട്ടുള്ളു എങ്കിലും ടി ആർ പി റേറ്റിങ്ങുകളിൽ ഏറെ മുന്നിലാണ്. ചിപ്പിയും പരമ്പരയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നാല് സഹോദരങ്ങളുടെ കഥ പറയുന്ന പരമ്പരക്ക് കാഴ്ചക്കാരേറി വരുന്നുണ്ട്. സീരിയലിൽ ശിവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ഷഫ്നയുടെ ഭർത്താവ് സജിനാണ്.

സജിൻ ഒരു പുതുമുഖമാണ് എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. എന്നാൽ വർഷങ്ങൾക്ക് മുൻപ് തന്നെ അഭിനയ മോഹവുമായി അരങ്ങേറ്റം കുറിച്ച ഒരാളാണ് സജിൻ. ഷഫ്‌ന ആദ്യമായി നായികയായ പ്ലസ് ടു എന്ന സിനിമയിലൂടെയാണ് സജിനും അഭിനയ ലോകത്തു എത്തുന്നത്. എന്നാൽ പിന്നീട് അവസരങ്ങൾ ഒന്നും ലഭിച്ചില്ല. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. തൃശൂർ സ്വദേശിയാണ് സജിൻ. ഇത്രയും പല ജോലികൾ മാറി മാറി ചെയ്‌തെങ്കിലും അഭിനയം എന്ന ആഗ്രഹം മനസ്സിൽ നില നിന്നിരുന്നു എന്നാണ് സജിൻ പറയുന്നത്. മനസ് മടുത്തു പോയ സമയങ്ങളിൽ കൂടെ നിന്നതും പിന്തുണച്ചതും ഷഫ്‌ന ആണെന്നാണ് സജിൻ പറയുന്നത്. സജിന്റെ വാക്കുകൾ ഇങ്ങനെ.

ഏറ്റവും കൂടുതൽ പിന്തുണയ്‌ക്കുന്നത് ആരാണെന്ന് ചോദിച്ചാൽ അത് ഭാര്യ ഷഫ്ന തന്നെയാണ്. എന്റെ മടങ്ങി വരവിന് ഏറെ കാത്തിരുന്നതും അവളാണ്. അഭിനയത്തോട് എനിക്ക് എത്രത്തോളം ഇഷ്‌ടമുണ്ടെന്നത് അവൾക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ ഇത്രയും വർഷത്തെ കാത്തിരിപ്പൊന്നും അവൾക്ക് ഒരു പ്രശ്‌നമായിരുന്നില്ല, വീട്ടിൽ അച്‌ഛൻ, അമ്മ, ചേട്ടൻ, ചേട്ടത്തിയമ്മ എല്ലാവരും നന്നായി പിന്തുണയ്‌ക്കുന്നുണ്ട്. സത്യത്തിൽ അവരെല്ലാം എന്റെ ഈ മടങ്ങിവരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ കഷ്‌ടപ്പാടുകളൊക്കെ നന്നായി അറിയാവുന്നത് അവർക്കായിരുന്നല്ലോ. അപ്പോഴൊന്നും മറ്റൊരു ജോലിക്ക് ശ്രമിക്ക് എന്നു പറഞ്ഞ് അവരാരും എന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ല. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യവും. മനസ് മടുത്തു പോയ സമയമൊക്കെയുണ്ടായിട്ടുണ്ട്. എന്നെങ്കിലുമൊരു നാൾ എന്റെ സ്വപ്‌നത്തിലേക്ക് ഞാനെത്തുമെന്ന ഉറപ്പായിരുന്നു അപ്പോഴെല്ലാം കരുത്തായത്. നല്ലൊരു വേഷത്തിന് വേണ്ടിയുള്ള അന്വേഷണം കുറച്ചധികം വർഷമായെന്ന് എനിക്കും അറിയാം. ഓഡിഷൻ അറ്റൻഡ് ചെയ്യുക, അവസരങ്ങൾ തേടിപ്പോവുക ഇതൊക്കെയായിരുന്നു പ്രധാന പരിപാടികൾ. പറയുമ്പോൾ അത് ഈസിയായി തോന്നും. പക്ഷേ അന്നൊക്കെ ഒത്തിരി വിഷമിച്ചിട്ടുണ്ട്. ഇതിനിടയിൽ ഒരു കാർഷോറൂമിൽ സെയിൽസിൽ വർക്ക് ചെയ്‌തിരുന്നു. മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി നോക്കിയിട്ടുമുണ്ട്. ഇതിനിടയിൽ ഒരു തമിഴ് സീരിയൽ ചെയ്‌തിരുന്നു. പക്ഷേ അത് കുറച്ച് നാളേ ഉണ്ടായിരുന്നുള്ളൂ. പിന്നെയും ഗ്യാപ് വന്നു. അപ്പോഴും മുടങ്ങാതെ ചെയ്‌ത ഒന്നേയുള്ളൂ, അവസരങ്ങൾക്കായുള്ള അന്വേഷണം.

Comments are closed.