എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകള്‍ ചേര്‍ത്തു പിടിക്കാനാണ് ആഗ്രഹം

0
9

പ്ലസ് ടു എന്ന സിനിമയിലൂടെ നായികയായി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് ഷഫ്‌ന. തിരുവനന്തപുരം സ്വദേശിയായ ഷഫ്‌ന മിനി സ്‌ക്രീനുകളിലൂടെയും പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. ബാലതാരമായി ആണ് ഷഫ്‌ന സിനിമയിൽ എത്തുന്നത്. ശ്യാമളയാണ് ഷഫ്‌നയുടെ ആദ്യ ചിത്രം. സുന്ദരി എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലേക്ക് ആദ്യം ഷഫ്‌ന എത്തുന്നത്. സഹയാത്രിക എന്ന സീരിയലിലെ പ്രകടനം ഷഫ്നക്ക് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്തു 2016 ൽ.

തമിഴിലും തെലുങ്കിലുമെല്ലാം ഷഫ്‌ന അഭിനയിച്ചിട്ടുണ്ട്.സോളോ എന്ന സിനിമയിലാണ് ഷഫ്‌ന അവസാനം അഭിനയിച്ചത് സജിൻ ആണ് ഷഫ്‌നയുടെ ഭർത്താവ്.തൃശൂർ സ്വദേശിയാണ് സജിൻ പ്രണയവിവാഹമായിരുന്നു ഇവരുടേത്. 2013 ലായിരുന്നു ഷഫ്‌നയുടെയും സജിന്റെയും വിവാഹം. സജിൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ്. അടുത്തിടെ സീരിയലുകളിലും സജിൻ അഭിനയിച്ചു തുടങ്ങിയിരുന്നു

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി എന്ന സീരിയലിലാണ് സജിൻ അഭിനയിക്കുന്നത്. അതിൽ ശിവ എന്ന സജിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുന്നുണ്ട്. സംപ്രേക്ഷണം തുടങ്ങി കുറച്ചു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു എങ്കിലും റേറ്റിങ്ങുകളിൽ മുൻപന്തിയിലാണ് സാന്ത്വനം. ഷഫ്‌നയുടെ ഭർത്താവാണ് സജിൻ എന്ന കാര്യം പോലും പ്രേക്ഷകരിൽ പലരും അറിയുന്നത് ഇപ്പോളാണ്. ഇപ്പോൾ ഷഫ്‌ന സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു ചിത്രം വൈറലാണ്. സജിന്റെ കൈയും പിടിച്ചു കടല്‍ തീരത്തു നില്‍ക്കുന്ന ചിത്രമാണ് ഇത്. അതിനൊപ്പം ഷഫ്‌ന കുറിച്ചത് ഇങ്ങനെ. “എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകള്‍ ചേര്‍ത്തു പിടിക്കാനാണ് ആഗ്രഹം, എന്നും എന്നെന്നും എന്റെ ലവ്.