നിങ്ങളി ചെയ്തത് എനിക്ക് മാത്രമല്ല സിനിമക്ക് ഇൻഡസ്ട്രിക്ക് തന്നെ ഒരുപാട് വലുതാണ്!!മോഹൻലാലിനോട് സുരേഷ് ഗോപി

0
6184

സുരേഷ് ഗോപി ചിത്രം കാവൽ ഇന്ന് തീയേറ്ററുകളിൽ എത്തി . ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ഒരുക്കുന്ന ചിത്രം സംവിധാനം ചെയുന്നത് നിതിൻ രഞ്ജി പണിക്കരാണ്. രഞ്ജി പണിക്കർ ഒരു കേന്ദ്ര കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്. ഹൈ റൈഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഇമോഷനൽ ഡ്രാമയാണ് കാവൽ.

ചിത്രത്തിന് ആശംസകൾ നേർന്നു നടൻ മോഹൻലാലും രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ് മോഹൻലാൽ. മോഹൻലാൽ ചിത്രം കുഞ്ഞാലിമരക്കാർ അടുത്തയാഴ്ച തീയേറ്ററുകളിൽ റീലീസ് ചെയ്യാനിരിക്കവേ ആണ് ഇന്ന് പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രത്തിന് ഫേസ്ബൂക്കിലൂടെ മോഹൻലാൽ ആശംസകൾ നേർന്നത്.

മോഹൻലാലിന്റെ പോസ്റ്റിനു താഴെ കമ്മെന്റുമായി സുരേഷ് ഗോപിയും എത്തി. “നന്ദി,ഇതൊരുപാട് വലുതാണ്, എനിക്ക് മാത്രമല്ല ഈ സിനിമ ഇൻഡസ്ട്രിക്ക് തന്നെ.മരക്കാരിനും ആശംസകൾ.’. മികച്ച അഭിപ്രായമാണ് കാവൽ ആദ്യ ദിനത്തിൽ നേടുന്നത്.