ബീച്ചിലെ പുത്തൻ ഫോട്ടോഷൂട്ടുമായി കക്ഷി അമ്മിണിപ്പിള്ള നായിക ഷിബില!!

0
10992

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം കക്ഷി: അമ്മിണിപ്പിള്ള”യിൽ പ്ലസ് സൈസ് നായികയായാണ് ഷിബില ഫറ എത്തിയത്.കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം സേഫ് എന്ന സിനിമയിലും ഷിബ്‍ല അഭിനയിക്കുകയുണ്ടായി.സിനിമയ്ക്കുവേണ്ടി 68 കിലോയിൽ നിന്നും 85 കിലോയിലേക്കും തിരിച്ച് വീണ്ടും 63 കിലോയിലേക്കും ഷിബ്‍ല നടത്തിയ മേക്കോവർ വലിയ ച‍ർച്ചയായിരുന്നു.

ഓഡിഷനിലൂടെയാണ് ഷിബില സിനിമലോകത്തെത്തുന്നത്. മലപ്പുറത്തുക്കാരിയായ താരം കുട്ടിക്കാലത്തു താൻ അനുഭവിച്ച ബോഡി ഷെയ്മിങ്ങിനെ കുറിച്ചു മുൻപ് മനസ് തുറന്നിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഷിബില ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്.

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ തന്റെ മേക്കോവർ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പങ്ക് വച്ചിരിക്കുന്നത് ഒരു ബീച്ചിന്റെ പശ്ചാത്തലത്തിലുള്ള താരത്തിന്റെ ചിത്രങ്ങളാണ്. വൈറ്റ് ഷർട്ടിലും ഷോർട്സിലുമാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.സ്റ്റാൻലി ജോൺസൺ ആണ് ചിത്രങ്ങൾ പകർത്തിയത്