ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും !! ഞങ്ങൾ ആത്മഹത്യയെ കുറിച്ചു ചിന്തിച്ചു !! ധന്യ മേരി വർഗീസ്മോഡലിങ്ങിൽ നിന്ന് സിനിമയിലെത്തിയ നടിയാണ് ധന്യ മേരി വർഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച ധന്യ വിവാഹം ചെയ്തത് സിനിമ നടനും ബിസിനെസ്സുകാരനുമായ ജോണിനെ ആണ്. വിവാഹശേഷം ഭർത്താവിനോടൊപ്പം ബിസ്സിനെസ്സ് കാര്യങ്ങൾ നോക്കി നടത്തിയിരുന്ന ധന്യയുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തി അവർക്ക് എതിരെ കുറച്ചുപേർ വഞ്ചന കേസ് നൽകി. വര്ഷങ്ങളോളം സിനിമയിൽ നിന്ന് വിട്ടു നിന്ന ധന്യ ഇപ്പോൾ വീണ്ടും സീതാകല്യാണം എന്ന ഒരു സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ സജീവമാകുകയാണ്. ദുരിതങ്ങളിലൂടെ കടന്നു പോയ സാഹചര്യത്തെ കുറിച്ചു ധന്യ പറയുന്നതിങ്ങനെ.

ഒന്നിച്ചു നില്‍ക്കാന്‍ ദൈവം എന്നെയും ജോണിനെയും അനുഗ്രഹിച്ചു. പിന്നെ ഞങ്ങള്‍ നന്നായി പ്രാര്‍ത്ഥിക്കുമായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്താണ് പ്രശ്‌നങ്ങള്‍ വരുന്നുത്. ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും വലിയ പ്രശ്‌നങ്ങള്‍. സ്വപ്നത്തില്‍ വിചാരിക്കാത്ത കാര്യങ്ങളൊക്കെ നടന്നു. ആ സമയത്ത് ഞങ്ങള്‍ക്ക് പരസ്പരം പിന്തുണയ്ക്കാന്‍ സാധിച്ചു. എനിക്ക് പുള്ളിയെ മനസ്സിലാക്കാന്‍ പറ്റി, അതുപോലെ അദ്ദേഹം എന്റെ വിഷമങ്ങളും മനസ്സിലാക്കി. മറ്റ് എല്ലാവരേക്കാളും കൂടുതല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാനായി.’

‘ശരിക്കും ഞങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. ശരിക്കും ആ ഒരവസ്ഥ അനുഭവിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്. കാരണം നമ്മള്‍ കൂടുതല്‍ ശക്തരാകും. ഇതെങ്ങനെ നേരിടാമെന്ന് ചിന്തിക്കും. നാളെ പുറത്തിറങ്ങി കഴിഞ്ഞാല്‍ ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും. ഇതൊക്കെ ഞാന്‍ നേരിട്ടതാണ്. ഒരു നിമിഷമെങ്കിലും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നു പറയാനാകില്ല. ഞങ്ങള്‍ രണ്ടു പേരും മാറി നിന്ന് ചിന്തിച്ചിട്ടുണ്ട്.

Comments are closed.