സീനിയേഴ്സിലെ ആ വയർ ആരുടേത്..നടി ലക്ഷ്മി പ്രിയ പറയുന്നു..സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ മുന്നിൽ ശ്രദ്ധേയായ താരമാണ് ലക്ഷ്മി പ്രിയ. നരൻ എന്ന സിനിമയിലൂടെ 2005 ലാണ് ലക്ഷ്മി പ്രിയ സിനിമ ലോകത്തു എത്തുന്നത്. എൺപതിനടുത് സിനിമകളിൽ ലക്ഷ്മി പ്രിയ വേഷമിട്ടിട്ടുണ്ട്. ഒരുപാട് ടി വി റിയാലിറ്റി ഷോകളിലും ലക്ഷ്മിപ്രിയ എത്തിയിട്ടുണ്ട്. നിലവിൽ ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെയാണ് ലക്ഷ്മി പ്രിയ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഒരു എഴുത്തുകാരി കൂടെയാണ് ലക്ഷ്മിപ്രിയ. അടുത്തിടെ ലക്ഷ്മി പ്രിയ എഴുതിയ പുസ്തകം പ്രസിദീകരിച്ചിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ലക്ഷ്മി പ്രിയയുടെ ഒരു പഴയ ഇന്റർവ്യൂ വൈറലാകുകയാണ്. നാദിർഷ അവതാരകനായ ആ പ്രോഗ്രാമിൽ ലക്ഷ്മിപ്രിയ സീനിയേഴ്സ് എന്ന സിനിമയുടെ ഷൂട്ടിനിടെ ഉണ്ടായ ഒരു വിവാദത്തെ പറ്റി പറയുന്നുണ്ട്. ഒരു കോളേജ് അധ്യാപികയുടെ വേഷത്തിൽ ആണ് ലക്ഷ്മിപ്രിയ അഭിനയിച്ചത്. എന്നാൽ ഒരു സീനിൽ വയറു കാണിച്ചു അഭിനയിക്കേണ്ടി വരും എന്ന് അണിയറക്കാർ പറഞ്ഞപ്പോൾ ലക്ഷ്മിപ്രിയ അതിനു സമ്മതിച്ചില്ല. അതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അതേപ്പറ്റി ലക്ഷ്മിപ്രിയ പറയുന്നതിങ്ങനെ സീനിയേഴ്സിലെ എന്റെ വേഷം ഒരു കോളേജ് അധ്യാപികയുടേത് എന്നാണ് പറഞ്ഞത്. ഒരു കോളേജ് ലെക്ച്ചറർ ഒരിക്കലും സെക്സി ആയി നടക്കാറില്ല, മാത്രമല്ല വയറു കാണിക്കണം എന്ന് എന്നോട് പറഞ്ഞിരുന്നുമില്ല.

എനിക്ക് അഭിനയിക്കാൻ പറ്റാതെ ആയപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ എന്നോട് ഇങ്ങനെ അല്ലാലോ പറഞ്ഞത്, ഞാൻ പോവുകയാണ് എന്ന്. ഞാൻ വണ്ടിയിൽ കയറാൻ പോയപ്പോൾ ജയറാമേട്ടൻ അടക്കമുള്ളവർ വന്നു എന്നെ ആശ്വസിപ്പിച്ചു. ഇതൊരു മോശം കഥാപാത്രം അല്ലെന്നു ഉറപ്പ് തന്നു. അങ്ങനെയാണ് ഞാൻ അഭിനയിച്ചത്. എന്റെ വയർ അല്ല ആ സിനിമയിൽ കാണിക്കുന്നത്.അവർ മറ്റാരുടെയോ വയറാണ് കാണിച്ചിരിക്കുന്നത്. എനിക്ക് അങ്ങനെയുള്ള കഥാപാത്രങ്ങൾ അഭിനയിക്കാൻ താല്പര്യമില്ല. പിന്നീട് ഡബ്ബിങ് സമയത്ത് ആ സീൻ കണ്ടിട്ട് ആഹാ വിശാലമായ വയാണല്ലോ എന്ന് ഞാൻ കമന്റും ചെയ്തു.

Comments are closed.