ഈ സെൽഫി വിലമതിക്കാനാകാത്തത്!!സുപ്രിയ

0
2504

മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി.നാൽപതു വർഷത്തെ അഭിനയ ജീവിതത്തിനൊടുവിൽ പുതിയ ഒരു റോളിലേക്ക് മാറുന്ന മോഹൻലാലിൻറെ കന്നി സിനിമ സംരംഭത്തിന്റെ പൂജക്ക്‌ സാക്ഷികളാകാൻ മലയാള സിനിമയിലെ പ്രഗത്ഭർ എത്തി ചേർന്നിരുന്നു.മെഗാസ്റ്റാർ മമ്മൂട്ടിയും പൂജാ ചടങ്ങിന് എത്തി ചേർന്നു.

മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു സെല്‍ഫി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ പങ്കുവെച്ചിരിക്കുന്നത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.വിലമതിക്കാനാവാത്ത സെല്‍ഫി എന്ന ക്യാപ്ഷനാണ് ചിത്രത്തിന് സുപ്രിയ നല്‍കിയിരിക്കുന്നത്. ബറോസിൽ പ്രിത്വിരാജ് സുകുമാരനും ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. പ്രിത്വിക്ക് ഒപ്പമാണ് സുപ്രിയ പൂജാ വേദിയിൽ എത്തിയത്.

ഭാര്യയുടെ ഫോട്ടോക്ക് കമ്മെന്റുമായി പ്രിത്വിരാജ് സുകുമാരനും എത്തി.ഈ മനുഷ്യന്‍ എന്ത് കൂളാണ് എന്നാണ് പൃഥ്വിയുടെ കമന്റ്. പൂജാ ചടങ്ങിന് എത്തിയ മമ്മൂട്ടിയുടെ ലൂക്കും ഏറെ ശ്രദ്ധേയമായിരുന്നു.വെളള ഷര്‍ട്ടും മുണ്ടും ധരിച്ച് കൂളിംഗ് ഗ്ലാസും വച്ചാണ് മമ്മൂട്ടി എത്തിയത്.