ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം പുതിയ ചിത്രവുമായി തരുണ്‍ മൂര്‍ത്തി!! “സൗദി വെള്ളക്ക”

0
594

ഓപ്പറേഷന്‍ ജാവ’യെന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ആദ്യ സിനിമയുടെ വലിയ വിജയത്തിന് ശേഷം തന്റെ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് തരുണ്‍. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന ചിത്രവും പേരില്‍ കൗതുകം പേറുന്നതാണ്. ‘ സൗദി വെള്ളക്ക’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും തരുൺ മൂർത്തി തന്നെയാണ്. ആദ്യ ചിത്രം പോലെ തന്നെ ഇതും യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് തരുൺ പറയുന്നു…

ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് നിഷാദ് യൂസഫ്, സഹനിര്‍മ്മാണം ഹരീന്ദ്രന്‍, ശബ്ദ രൂപകല്‍പന വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനന്‍, സംഗീതം പാലീ ഫ്രാന്‍സിസ്, ഗാനരചന അന്‍വര്‍ അലി, രംഗപടം സാബു മോഹന്‍, ചമയം മനു മോഹന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ അബു വാളയംകുളം, വസ്ത്രലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, നിശ്ചലഛായഗ്രാഹണം ഹരി തിരുമല, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ മനു ആലുക്കല്‍, പരസ്യകല യെല്ലോടൂത്ത്‌സ്.

ലുക്മാന്‍ അവറാൻ, ദേവി വർമ്മ, സുധി കോപ്പ, ബിനു പപ്പു, ഗോകുലൻ, ശ്രിന്ദ, ധന്യ അനന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2022ല്‍ തിയറ്ററില്‍ എത്തിക്കാനാണ് പദ്ധതി.