പാട്ടുപാവാടയിൽ തിളങ്ങി സരയു, ചിത്രങ്ങൾ വൈറൽസിനിമ ലോകത്തും സീരിയൽ ലോകത്തും തിളങ്ങി നിൽക്കുന്ന ഒരു താരമാണ് സരയു മോഹൻ. സിനിമകളിൽ ശക്തമായ വേഷങ്ങളിൽ ഒന്നും എത്തിയിട്ടില്ല എങ്കിൽ പോലും സരയു തന്റെ സാനിധ്യം പലകുറി മനസിലാക്കി കൊടുത്തിട്ടുള്ള ഒരാളാണ്. സരയു വിവാഹിതയാണ്, നാല് വർഷം മുൻപായിരുന്നു സരയുവിന്റെ വിവാഹം. സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിക്കുന്ന സനൽ ആണ് സരയുവിന്റെ ഭർത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. കുടുംബ വിശേഷങ്ങൾ എല്ലാം സരയു സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്.

ചക്കരമുത്ത് എന്ന ദിലീപ് ലോഹിതദാസ് സിനിമയിലൂടെ ആണ് സരയു അഭിനയ ലോകത്തു എത്തുന്നത്. താരം സിനിമ ലോകത്തെ പതിനഞ്ചാം വർഷത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. സിനിമയിൽ 2009 തൊട്ടാണ് സരയു സജീവമാകുന്നത്. ആ കാലയളവിൽ മനഃപൊരുത്തം എന്ന സീരിയൽ താരം ചെയ്തിരുന്നു. ഒരുപിടി റിയാലിറ്റി ഷോകളുടെ ജഡ്ജ് ആയും അവതാരക ആയുമെല്ലാം സരയു പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. ഈറൻ നിലാവ് എന്ന സീരിയലിലെ പ്രകടനം സരയുവിനു ഏറെ ആരാധകരെ നേടികൊടുത്തിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ ഒരാളാണ് സരയു. തന്റെ വിശേഷങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട് എപ്പോഴും. ഇപ്പോഴിതാ പാട്ടുപാവാടയിൽ തിളങ്ങി നിൽക്കുന്ന സരയുവിന്റെ ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഓണത്തിന്റെ ഭാഗമായി എടുത്ത ഫോട്ടോഷൂട്ടാണത്. നേരത്തെ സരയു അഭിനയിച്ച ഷക്കീല എന്ന ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ റീലീസ് ആയിരുന്നു. ആറു ലക്ഷത്തിനു മുകളിൽ കാഴ്ചക്കാരെയാണ് ഇതുവരെയായി ഷോർട് ഫിലിം നേടിയത്

Comments are closed.