ഈ വിഡ്ഢികളോട് സഹതാപം തോന്നുന്നു, സനുഷമലയാള സിനിമയിൽ ബാലതാരമായി എത്തിയ ഒരാളാണ് സനുഷ സന്തോഷ്‌. പിന്നീട് നായികയായും താരം പ്രേക്ഷകർക്ക് മുന്നിലെത്തി. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ താരം താൻ വിഷാദ രോഗത്തെയും ആത്മഹത്യാ പ്രവണതയെയുമെല്ലാം തോൽപിച്ച കാര്യത്തെ കുറിച്ചു മനോരമക്ക് വേണ്ടി എഴുതിയ ഒരു ലേഖനത്തിൽ സനുഷ തുറന്നു പറഞ്ഞിരുന്നു.

എന്നാൽ ഇത്തരം ഗൗരവമാർന്ന ഒരു വിഷയത്തിന് താഴെ പോലും വന്ന കമന്റുകളിൽ ചിലത് വളരെ മോശമായിരുന്നു. പരിഹാസവും വിമര്‍ശനങ്ങളും നിറഞ്ഞ കമെന്റുകൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. അത്തരം കമന്റ്‌ ഇട്ടവർക്ക് എതിരെ പ്രതികരിച്ചു സനുഷ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. തന്റെ അതെ മാനസികാവസ്ഥയിലൂടെ കടന്നു പോയ ആർകെങ്കിലും ഉപകാരമാവട്ടെ എന്ന് കരുതിയാണ് താൻ അത് എഴുതിയതെന്നു സനുഷ പറയുന്നു. ഇത്തരം കമെന്റുകൾ ഒരു വിഡിയോയുടെ രൂപത്തിലാക്കിയാണ് താരം പോസ്റ്റ്‌ ചെയ്തത്. ഒപ്പമുള്ള കുറിപ്പ് ഇങ്ങനെ.

ഇത്തരം കമന്റുകൾ കൊണ്ടാണ് ഇവർ പലരെയും നശിപ്പിക്കുന്നത്, മാനസികാവസ്ഥയെ പറ്റി തുറന്നു പറയുന്നവരോട് പെരുമാറുന്നത്. മാനസിക സംഘർഷങ്ങളെ കളങ്കമെന്ന തരത്തിൽ കാണുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിന് സൗഖ്യം, സത്യം എന്നതിനേക്കാൾ കൂടുതൽ ഈ വിധമുള്ള നിലപാടിനെ കൂട്ടുപിടിക്കാനാണ് താൽപ്പര്യം. ഈ വിഡ്ഢികളോട് സഹതാപം തോന്നുന്നു. ബുദ്ധിയും ബോധവുമുണ്ട് എന്ന് അവർ കരുതുന്നെങ്കിൽ, അവർക്ക് ശരിക്കുമുള്ളത് വിവരമില്ലായ്മയാണ്‌. വിഷാദം, വ്യാകുലത തുടങ്ങിയ മാനസിക പ്രശ്നങ്ങൾ വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. സഹായിക്കാൻ പറ്റിയില്ലെങ്കിൽ വിഡ്ഢിത്തം വിളമ്പാതിരിക്കുക.

Comments are closed.