സ്വന്തം വസ്ത്ര ബ്രാൻഡിന് വേണ്ടി ഫോട്ടോഷൂട് നടത്തി സാനിയ, ചിത്രങ്ങൾബാല്യകാല സഖി എന്ന സിനിമയിലൂടെ ആണ് സാനിയ ഇയപ്പൻ സിനിമ ലോകത്തു എത്തുന്നത്. ഇഷ തൽവാർ അവതരിപ്പിച്ച നായിക കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചായിരുന്നു അത്. പിന്നീട് സാനിയയെ പ്രേക്ഷകർ കാണുന്നത് ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ്. ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിലൂടെ ആണ് സാനിയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രോഗ്രാമിന്റെ രണ്ടാം സീസണിൽ റണ്ണർ അപ് ആയിരിന്നു സാനിയ. ആ പ്രോഗ്രാമിലെ പ്രകടനം കണ്ടാണ് അണിയറക്കാർ ക്വീൻ എന്ന സിനിമയിലേക്ക് സാനിയയെ ക്ഷണിച്ചത്.

ലൂസിഫർ എന്ന സിനിമയിലെ ജാൻവി എന്ന കഥാപാത്രമായി ഉള്ള പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. പതിനെട്ടാം പടി എന്ന സിനിമയിലായിരുന്നു സാനിയ അവസാനം അഭിനയിച്ചത്. ബോൾഡ് ആയ ഫാഷൻ സ്റ്റേറ്റ്മെന്റുകൾ പങ്കു വയ്ക്കാറുള്ള ഒരാളാണ് സാനിയ. വസ്ത്രങ്ങളുടെ പേരിൽ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സാനിയ അതിനെതിരെയെല്ലാം പ്രതികരിച്ചു രംഗത്ത് വന്നിട്ടുണ്ട്. സഹതാരങ്ങളിൽ പലരുടെയും പാത പിന്തുടർന്ന് സാനിയ വസ്ത്രവ്യാപാര രംഗത്തേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ.

സാനിയാസ് സിഗ്നേച്ചർ’ എന്നാണ് സാനിയയുടെ ക്ലോത്തിങ് ബ്രാൻ്റ് പ്രൊഡക്ടിന് നൽകിയിരിക്കുന്ന പേര്. തന്റെ ഷോപ്പിംഗ് സൈറ്റിലെ പ്രൊഡക്ടുകളുടെ മോഡലും സാനിയ തന്നെയാണ്. ഇപ്പോൾ തന്റെ ഒരു പ്രൊഡക്ടിനു വേണ്ടി സാനിയ പങ്കു വച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Comments are closed.