വെള്ളം പമ്പ് ചെയ്യൽ, തേങ്ങാ പൊതിക്കൽ, തൂമ്പാപ്പണി, ട്രോളന്മാരുടെ കൈയലകപ്പെട്ട് സാനിയ ഇയപ്പന്റെ ഫോട്ടോ

0
2346

സോഷ്യൽ മീഡിയയിൽ സിനിമാ താരങ്ങളുടെ പുത്തൻ ഫോട്ടോകൾ വൈറൽ ആകുന്നതിനു പിന്നിൽ ചിലപ്പോഴെങ്കിലും ട്രോളന്മാരുടെ കറുത്ത കൈകളും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ട്രോളന്മാരുടെ കൈയിൽപ്പെട്ട് വൈറൽ ആയിരിക്കുകയാണ് നടി സാനിയ ഇയപ്പന്റ പുത്തൻ ഫോട്ടോഷൂട്ട് ചിത്രം.എഡിറ്റിംഗ് സിംഹങ്ങൾ ഈ ചിത്രത്തിൽ കലാ വിരുത് പ്രകടിപ്പിച്ചിരിക്കുകയാണ്.

ഫോട്ടോയിൽ ഒരു പ്രത്യേക പോസിൽ നിൽക്കുന്ന സാനിയയെ എഡിറ്റ് ചെയ്തു ക്രിക്കറ്റ് പിച്ചിലും,ഉന്ത് വണ്ടിയിലും, തേങ്ങാ പൊതിക്കുന്നയിടത്തും, തുമ്പാ പണി ചെയ്യുന്നിടത്തും ഒക്കെ ട്രോളന്മാർ പ്ലേസ് ചെയ്തിരിക്കുന്നത് കണ്ടാൽ ചിരി ഉണരും. എഡിറ്റിംഗ് സിംഹങ്ങൾ ഇതുവരെയും ഈ ഫോട്ടോയിലെ പിടി വീട്ടിട്ടില്ല, ട്രോളുകൾ വന്നുകൊണ്ടേയിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിൽ സാനിയ പോസ്റ്റ്‌ ചെയ്ത ഫോട്ടോക്ക് താഴെയും കമെന്റുകൾ ഏറെ വരുന്നുണ്ട്.’കടപ്പുറങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേക തരം തെങ്ങ്,ഇത് എന്താ 7 എന്ന് എഴുതിയതാണോ എന്നൊക്കെയാണ് കമെന്റുകളിൽ ചിലത്.