ഡേറ്റിംഗ് ആപ്പിൽ ഞാൻ പ്രൊഫൈൽ ഉണ്ടാക്കി, പക്ഷെ ഫേക്ക് ആണെന്ന് പറഞ്ഞു തെറി ആണ് വന്നത്!!സാനിയ

0
837

ക്വീൻ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായ ഒരാളാണ് സാനിയ ഇയപ്പൻ. പുതുമുഖങ്ങൾ അണിനിരന്ന ചിത്രം ഒരു വമ്പൻ വിജയമായിരുന്നു. ചിന്നു എന്ന സാനിയയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടി. ബാലതാരമായി മാത്രമാണ് സാനിയ ക്വീനിന് മുൻപ് അഭിനയിച്ചത്. ബാല്യകാല സഖി എന്ന സിനിമയിലായിരുന്നു അത്. ഇഷ തൽവാറിന്റെ കഥാപാത്രത്തിന്റെ കുട്ടികാലമാണ് താരം അവതരിപ്പിച്ചത്

ലൂസിഫർ എന്ന സിനിമയിലെ ജാൻവി എന്ന വേഷത്തിലൂടെയാണ് സാനിയക്ക് വലിയൊരു ബ്രേക്ക്‌ ത്രൂ ലഭിക്കുന്നത്. നിലവിൽ നിരവധി നല്ല പ്രൊജക്റ്റുകളുടെ ഭാഗമാണ് സാനിയ. ഏപ്രിൽ 14 നു സാനിയ നായികയായ കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രം ott റീലീസായി എത്തും. ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിലും താരം അഭിനയിക്കുന്നുണ്ട്

അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാനിയയോട് ഒരു ചോദ്യം വന്നിരുന്നു. ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് എടുത്തിട്ടുണ്ടോ എന്നായിരുന്നു ചോദ്യം അതിനുള്ള സാനിയയുടെ ഉത്തരം ഇങ്ങനെയായിരുന്നു. ” ലോക്ക് ഡൌൺ സമയത്തു ഞാനും എന്റെ കൂട്ടുകാരിയും കൂടെ ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് എടുത്തിരുന്നു. പക്ഷെ അത് ഫേക്ക് അക്കൗണ്ട് അല്ലെ എന്ന തെറി മെസേജ് വന്നതോടെ ഞാനത് ഡിലീറ്റ് ചെയ്തു “