മോളെ വഷളാക്കുകയാണ് എന്ന് എന്റെ അച്ഛനോട് പറഞ്ഞവരുണ്ട്, സാനിയ പറയുന്നുനൃത്തത്തിന്റെ ലോകത്തു നിന്നു സിനിമയിൽ എത്തിയ ഒരാളാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിൽ നിന്നുമാണ് സാനിയ അഭിനയത്തിന്റ ലോകത്തേക്ക് കടക്കുന്നത്. ആദ്യ ചിത്രമായ ക്വീനിലെ ചിന്നു എന്ന നായിക വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പിന്നിട് മോഹൻലാൽ പ്രിത്വിരാജ് സുകുമാരൻ ചിത്രം ലുസിഫെറിൽ മഞ്ജു വാരിയറിന്റെ മകളുടെ വേഷത്തിൽ എത്തിയപ്പോഴും താരം ശ്രദ്ധിക്കപ്പെട്ടു. വളരെ ബോൾഡ് ആയ ഒരാളാണ് സാനിയ. അതുകൊണ്ട് തന്നെ വളരെയധികം വിമർശനങ്ങൾ താരം നേരിട്ടിട്ടുമുണ്ട്. അടുത്തിടെ സാനിയ വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

ഞാൻ ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലിയിൽ നിന്നുമാണ് വരുന്നത്. ഞാൻ പറയുന്ന ആഗ്രഹങ്ങൾ സാധിച്ചു തരാൻ കഴിയില്ലെങ്കിൽ പോലും എന്റെ വാശിപ്പുറത്തു അച്ഛൻ അത് സാധിച്ചു തരും. എന്റെ സന്തോഷമാണ് അവർക്ക് വലുത്. എന്നാൽ ചിലർ അച്ഛനെ v വിളിച്ചിട്ട് നീ എന്തിനാ അവൾ അതൊക്കെ ചെയ്തു കൊടുക്കുന്നത്, അവളെ വഷളാക്കുകയാണ് നീ, അല്ലെങ്കിൽ നീ ചോദിക്കുന്നത് എല്ലാം ചെയ്തു കൊടുത്തോ എന്നെല്ലാം പറയാറുണ്ട്. എന്റെ വീട്ടുകാർ അതെല്ലാം ഒരു ചെവിയിൽ കൂടെ കേട്ടു മറ്റേ ചെവിയിൽ കൂടെ കളയുകയാണ് പതിവ്.

റിയാലിറ്റി ഷോയിൽ എത്തുമ്പോൾ നമ്മൾ ഒരുപാട് കാശ് ചിലവാക്കേണ്ടി വരും. എന്റെ വീട്ടുകാർ അതിനു തയാറായിരുന്നു. അത് കഴിഞ്ഞാണ് ഞാൻ സിനിമയിൽ പോകുന്നത്. അപ്പോൾ നമ്മുടെ ലോകം തന്നെ മാറും, ഡ്രസിങ് സ്റ്റൈൽ തന്നെ മാറും. അതൊന്നും ഇഷ്ടപെടാത്ത ഒരുപാട് പേരുണ്ട്. ഒരു ദിവസം ഒരു കല്യാണത്തിന് പോയപ്പോൾ അമ്മയുടെ സഹോദരൻ അവളെ പഠിപ്പിക്കാൻ ഒക്കെ വിട് എന്ന് പറഞ്ഞു അമ്മ അതിനു കൊടുത്ത മറുപടി നിങ്ങളുടെ മക്കൾ ഡോക്ടറും എൻജിനീയറും ഒക്കെ ആകുമ്പോൾ അവസാനം എന്റെർറ്റൈൻ ചെയ്യാൻ സിനിമ കാണാൻ പോകണ്ടേ.. എന്റെ മകൾ ഒരു നടി ആകുന്നതിൽ എന്താ എന്നാണ്.

Comments are closed.